പാലക്കാട്: സന്ദീപ് വാര്യർ കോണ്‍ഗ്രസിലെത്തിയതോടെ പാലക്കാട്ട് മത്സരം കനത്തു. കൊട്ടിക്കലാശത്തിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ പാലക്കാട് പ്രചരണം തീപാറുകയാണ്. യുഡിഎഫിന്റെ പ്രചരണത്തിനായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ നവംബർ 17ന് മണ്ഡലത്തിലെത്തും. പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്ന റോഡ് ഷോയും മണ്ഡലത്തില്‍ സംഘടിപ്പിക്കും.
മുഖ്യമന്ത്രി ഇന്നും മണ്ഡലത്തില്‍ തുടരും.
അതേസമയം, എല്‍ഡിഎഫിന്റെ പ്രചാരണത്തിനായി മുഖ്യമന്ത്രി നവംബർ 17നും മണ്ഡലത്തില്‍ തുടരും. കണ്ണാടിയിലും ഒലവക്കോടും സുല്‍ത്താൻ പേട്ടിലുമാണ് മുഖ്യമന്ത്രിയുടെ പൊതുയോഗങ്ങള്‍. ഇരട്ട വോട്ട് ആരോപണവും മുന്നണികള്‍ക്കിടയില്‍ സജീവമാണ്