പന്തളം : ശബരിമല തീർത്ഥാടത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പോലും പന്തളം നഗരസഭാ പ്രദേശത്ത് ഒരുക്കാൻ ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ലെന്ന് യു.ഡി.എഫ് കൗണ്‍സിലർമാർ ആരോപിച്ചു.
അയ്യപ്പഭക്തരോടും അവഹേളനവും നിഷേധാത്മക നിലപാടുമാണ് ഭരണസമിതി സ്വീകരിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് യു.ഡി.എഫ് കൗണ്‍സിലർമാരായ കെ.ആർ. വിജയകുമാർ, കെ. ആർ .രവി പന്തളം മഹേഷ് ,സുനിതാ വേണു , രത്നമണി സുരേന്ദ്രൻ എന്നിവർ പറഞ്ഞു
