കോഴിക്കോട്: വനിതാ എഎസ്‌ഐയെക്കൊണ്ട് എസ്‌എഫ്‌ഐ പ്രദേശിക നേതാവ് മാപ്പ് പറയിപ്പിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.കൊയിലാണ്ടി ബസ് സ്റ്റാൻഡില്‍ സംഘടിച്ചുനിന്ന വിദ്യാർഥികളോട് പിരിഞ്ഞുപോകാൻ എഎസ്‌ഐ ആവശ്യപ്പെട്ടിരുന്നു.
ചെറിയ കുട്ടികള്‍ ആയതിനാല്‍ തനിക്ക് പരാതി ഇല്ലെന്നും എഎസ്‌ഐ
പിങ്ക് പോലീസ് പറഞ്ഞതനുസരിച്ച് സ്ഥലം വിട്ട വിദ്യാർഥികള്‍ പിന്നീട് എസ്‌എഫ്‌ഐ പ്രാദേശിക നേതാവുമായി മടങ്ങി വന്ന് വനിതാ എഎസ്‌ഐയെക്കൊണ്ട് നിർബന്ധിച്ച് മാപ്പ് പറയിക്കുകയായിരുന്നു. സംഭവത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി. സംഘർഷ സാഹചര്യം ഒഴിവാക്കാനാണ് താൻ ഇടപെട്ടതെന്ന് എഎസ് ഐ പറഞ്ഞു. ചെറിയ കുട്ടികള്‍ ആയതിനാല്‍ തനിക്ക് പരാതി ഇല്ലെന്നും എഎസ്‌ഐ.വ്യക്തമാക്കി