കൈക്കൂലി : അഗ്രിക്കള്‍ച്ചറല്‍ അസിസ്റ്റന്‍റ് വിജിലന്‍സിന്‍റെ പിടിയിലായി

കൊച്ചി: ഭൂമി തരംമാറ്റി നല്‍കുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടെ അഗ്രിക്കള്‍ച്ചറല്‍ അസിസ്റ്റന്‍റ് വിജിലന്‍സിന്‍റെ പിടിയിലായി.എറണാകുളം വൈറ്റില കൃഷി ഭവനിലെ ഉദ്യോഗസ്ഥൻ തിരുവനന്തപുരം സ്വദേശി ആര്‍.എസ്. ശ്രീരാജിനെയാണ് (37) വിജിലന്‍സ് ആന്‍ഡ് ആന്‍ഡി കറപ്ഷന്‍ ബ്യൂറോ എറണാകുളം എസ്പി എസ്. ശശിധരന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. നവംബർ 14 നാണ് സംഭവം

വൈറ്റില ടാഗോര്‍ ലൈനിലുള്ള ആളുടെ കലൂര്‍- കതൃക്കടവ് റോഡിലുള്ള ഭൂമി തരം മാറ്റിക്കൊടുക്കുന്നതിനായി 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →