കോട്ടയം:മീനച്ചില്‍ നദീതട പദ്ധതിക്കായി ഡി.പി.ആർ തയ്യാറാക്കാനുള്ള നടപടിയുമായ സർക്കാർ . വേനല്‍ക്കാലത്ത് വറ്റിവരളുന്ന മീനച്ചിലാറിനെ ജലസമൃദ്ധമാക്കാൻ ലക്ഷ്യമിട്ട്, ഇടുക്കിയില്‍ വൈദ്യുതോത്പാദനത്തിന് ശേഷമുള്ള അധികജലം മീനച്ചിലാറില്‍ എത്തിച്ച് കുടിവെള്ളത്തിനും ജലസേചനത്തിനും ഉപയോഗപ്പെടുത്തുന്നതാണ് പദ്ധതി. അധിക ജലം മീനച്ചിലാറ്റിലേക്കു തിരിച്ചുവിട്ട് വർഷം മുഴുവനും സുസ്ഥിരമായ ഒഴുക്ക് നിലനിർത്തും. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങള്‍ക്ക് ബഡ്ജറ്റില്‍ 3 കോടി രൂപ അനുവദിച്ചിരുന്നു.
പദ്ധതിയിങ്ങനെ
അറക്കുളം മൂന്നുങ്കവയലില്‍ ചെക്ഡാം പണിയും. ഇവിടെ നിന്ന് 500 മീറ്റർ കനാലിലൂടെ എത്തുന്ന വെള്ളം 6.5 കിലോമീറ്ററുളള ടണല്‍ നിർമിച്ച് മൂന്നിലവ് പഞ്ചായത്തില്‍ എത്തിക്കും. ഇവിടെ 200 മീറ്റർ ചാലു കീറി വെള്ളം കടപുഴയിലേക്ക് എത്തിക്കും. .ഡി.പി.ആർ ലഭിച്ചാല്‍ ഉടൻ പദ്ധതിക്ക് തുടക്കം കുറിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
കോട്ടയം, മീനച്ചില്‍, ചങ്ങനാശേരി താലൂക്കുകള്‍ക്ക് പ്രയോജനപെടുന്ന പദ്ധതി.
പദ്ധതി വരുമ്പോള്‍ ജലസേചന, കുടിവെള്ള പദ്ധതികള്‍ക്ക് പ്രയോജനപ്പെടും. താഴ്ന്ന പ്രദേശങ്ങളിൽ ഓരുവെള്ളം കയറുന്നത് തടയും.കോട്ടയം, മീനച്ചില്‍, ചങ്ങനാശേരി താലൂക്കുകള്‍ക്ക് പ്രയോജനപെടുന്ന പദ്ധതിയാണിത്.