ഡല്‍ഹി: മാസപ്പടി കേസില്‍ നിയമപ്രകാരമല്ലാത്ത കാര്യങ്ങള്‍ ചെയ്തിട്ടില്ലെന്നും രേഖകള്‍ കൈമാറാൻ കഴിയില്ലെന്നും സിഎംആർഎല്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടു സിഎംആർഎല്‍ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് അന്വേഷണ ഏജൻസികള്‍ക്കു രേഖകള്‍ കൈമാറാൻ കഴിയില്ലെന്നു സിഎംആർഎല്‍ അറിയിച്ചത്. കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകരുതെന്നും സിഎംആർഎല്‍ ആവശ്യപ്പെട്ടു.
കേസ്ഡി സംബർ നാലിന് പരിഗണിക്കാനായി മാറ്റി.
അതേസമയം ഹർജിയില്‍ സത്യവാങ്മൂലം സമർപ്പിക്കാൻ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിനു (എസ്‌എഫ്‌ഐഒ) കോടതി പത്തുദിവസം സമയം അനുവദിച്ചു. അന്വേഷണം റദ്ദാക്കണമെന്ന ഹർജി കോടതി 2024 ഡിസംബർ നാലിന് പരിഗണിക്കാനായി മാറ്റി. കേസില്‍ തീർപ്പുണ്ടാകുന്നത് വരെ എസ്‌എഫ്‌ഐഒയെ റിപ്പോർട്ട് സമർപ്പിക്കാൻ അനുവദിക്കരുതെന്നു സിഎംആർഎല്‍ കോടതിയില്‍ ആവശ്യപ്പെട്ടു.