പദവി പരിഗണിക്കാതെ തുല്യനീതി ഉറപ്പാക്കുന്നത് നീതിന്യായ സംവിധാനത്തിന്‍റെ ഭരണഘടനാപരമായ കടമയാണെന്ന് ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന

ഡല്‍ഹി:സാധാരണക്കാർക്ക് അവരുടെ പദവി പരിഗണിക്കാതെ തുല്യനീതി ഉറപ്പാക്കുന്നത് നീതിന്യായ സംവിധാനത്തിന്‍റെ ഭരണഘടനാപരമായ കടമയാണെന്ന് കഴിഞ്ഞ ദിവസം ചുമതലയേറ്റ ശേഷം ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന പറഞ്ഞു. പൗരന്മാരുടെ അവകാശസംരക്ഷകരെന്ന രീതിയിലും തർക്ക പരിഹാരകരെന്ന രീതിയിലും തങ്ങളുടെ പ്രതിബദ്ധത ഉറപ്പാക്കുമെന്നും അതിനുള്ള പരിശ്രമം താൻ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേസുകള്‍ അടിയന്തരമായി പരിഗണിക്കുന്നതിനുള്ള അപേക്ഷ ഇനി മുതല്‍ ഇമെയില്‍ വഴി നല്‍കണം

കേസുകള്‍ അടിയന്തരമായി പരിഗണിക്കുന്നതിനുള്ള അപേക്ഷ ഇനി മുതല്‍ ഇമെയില്‍ വഴി നല്‍കണമെന്ന് ചീഫ് ജസ്റ്റീസ് ആവശ്യപ്പെട്ടു. .വാക്കാലുള്ള ആവശ്യം പരിഗണിക്കില്ലെന്നും അഭിഭാഷകർ ഇ മെയില്‍ വഴിയോ രേഖാമൂലമുള്ള കത്തുകള്‍ വഴിയോ കാരണം വ്യക്തമാക്കി അഭ്യർഥനകള്‍ സമർപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തേ അഭിഭാഷകർ ചീഫ് ജസ്റ്റീസിനു മുന്നില്‍ വാക്കാല്‍ അഭ്യർഥന നടത്തുകയായിരുന്നു ചെയ്തിരുന്നത്. ആ രീതിക്കാണ് കഴിഞ്ഞ ദിവസം ചുമതലയേറ്റ ചീഫ് ജസ്റ്റീസ് മാറ്റം വരുത്തിയിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →