തൃശ്ശൂർ: റെയില്‍വേ സ്റ്റേഷനില്‍ ട്രെയിൻ തട്ടി സ്ത്രീയുടെ രണ്ട് കാലുകള്‍ അറ്റു. റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടയാണ് അപകടമുണ്ടായത്.2024 നവംബർ 13 ന് രാവിലെയാണ് അപകടം . കൊച്ചുവേളി – കോർബ എക്‌സ്പ്രസ് ട്രെയിനാണ് തട്ടിയത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
ജി.സി.ഡി.എ റോഡില്‍ വാഹനം തെന്നി മറിഞ്ഞ് അപകടം
ആലുവയിലുണ്ടായ മറ്റൊരു അപകടത്തില്‍ വയോധികൻ മരിച്ചു. ആലുവ തോട്ടയ്ക്കാട്ടുകര കൂവക്കാട്ടില്‍ മുഹമ്മദ് കുഞ്ഞാണ് (63) മരിച്ചത്. മകനൊപ്പം ആശുപത്രിയിലേക്ക് ബൈക്കില്‍ പോകുന്നതിനിടെ ജി.സി.ഡി.എ റോഡില്‍ വച്ച് വാഹനം തെന്നി മറിഞ്ഞാണ് അപകടമുണ്ടായത്. മുഹമ്മദ് കുഞ്ഞിനെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല