ബംഗളൂരു: സ്കൂളിലെ ഉച്ചഭക്ഷണത്തില്‍ ചത്ത പല്ലിയെ കണ്ടെത്തി. ബെള്ളാരി കാംപ്ലി താലൂക്കിലെ സിദ്ധപ്പനവർ സർക്കാർ ഹയർ പ്രൈമറി സ്‌കൂളിലാണ് സംഭവം. ഉച്ചഭക്ഷണം കഴിച്ച 26-ലധികം വിദ്യാർഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചഭക്ഷണം കഴിച്ചയുടൻ വിദ്യാർഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഭക്ഷണം പരിശോധിച്ചപ്പോഴാണ് ചത്ത പല്ലിയെ കണ്ടെത്തിയത്.
സ്കൂള്‍ അധികൃതരോട് വിശദീകരണം തേടി.
കുട്ടികളെ കാംപ്ലി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെൻ്ററില്‍ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് എംഎല്‍എ ജെ.എൻ. ഗണേഷ് ഹെല്‍ത്ത് സെന്ററിലെത്തി വിദ്യാർഥികളെ സന്ദർശിച്ചു. വിദ്യാർഥികള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസർ സ്കൂള്‍ അധികൃതരോട് വിശദീകരണം തേടിയിട്ടുണ്ട്.
