കൊച്ചി : മുനമ്പം ഭൂമി പ്രശ്നത്തില്‍ സർക്കാരിനെതിരെ ലത്തീൻ സഭ. ഉപതിരഞ്ഞെടുപ്പിന്റെ പേരില്‍ സർക്കാർ തീരുമാനം നീട്ടിക്കൊണ്ട് പോവുകയാണെന്ന് സഭ വിമർശിച്ചു. സർക്കാർ തീരുമാനം നീട്ടികൊണ്ടുപോകുന്നതില്‍ പ്രതിഷേധം അറിയിച്ച് ആർച്ച് ബിഷപ് തോമസ് ജെ നെറ്റോ രംഗത്തെത്തി. അതേസമയം, വിഷയത്തില്‍ മുഖ്യമന്ത്രി അനുഭാവപൂർവം നടത്തിയ പ്രതികരണത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രശ്നം പരിഹരിക്കാൻ സർവകക്ഷിയോഗം വിളിക്കണം.
മതസൗഹാർദം തകർക്കുംവിധമുള്ള ഇടപെടലുകളെന്ന് നടക്കുന്നതെന്ന് തോമസ് ജെ. നെറ്റോ പറഞ്ഞു. മുനമ്പത്ത് സർക്കാർ അടിയന്തരമായി ഇടപെടണം.ഒരു ജനതയുടെ നീതിക്ക് വേണ്ടിയുള്ള പോരാട്ടമാണിത്. ഉപതിരഞ്ഞെടുപ്പിന്റെ പേരില്‍ വിഷയത്തില്‍ ഇടപെടാൻ വൈകുന്നു. നീണ്ടുപോയാല്‍ തല്‍പരകക്ഷികള്‍ക്ക് അവസരമാകും-ബിഷപ്പ് പറഞ്ഞു.
ചാവക്കാട് 37 കുടുംബങ്ങള്‍ക്ക് വഖഫ് ബോർഡ് നോട്ടീസ് നല്‍കി
അതേസമയം, തൃശൂർ ജില്ലയിലെ ചാവക്കാട് 37 കുടുംബങ്ങള്‍ക്ക് വഖഫ് ബോർഡ് നോട്ടീസ് നല്‍കി. ചാവക്കാട് മണത്തല, ഒരുമനയൂർ ഒറ്റത്തെങ്ങ് കിഴക്ക്, ജെ കെ മാർബിളിന് പടിഞ്ഞാറ്, തങ്ങള്‍പടി, പാലയൂർ, ചക്കംകണ്ടം തുടങ്ങിയ ഇടങ്ങളിലെ കുടുംബങ്ങള്‍ക്കാണ് വഖഫ് ഭൂമി തിരിച്ചുപിടിക്കലുമായി ബന്ധപ്പെട്ട് നോട്ടീസ് നല്‍കിയത്.വഖഫ് ബോർഡിന്റെ നോട്ടീസ് ലഭിച്ച കുടുംബങ്ങള്‍ക്ക് സംരക്ഷണം നല്‍കുമെന്ന് ബിജെപി വ്യക്തമാക്കി. വഖഫ് ഭീഷണി നേരിടുന്ന മുഴുവൻ കുടുംബങ്ങളെയും അണിനിരത്തി മുനമ്പം മാതൃകയില്‍ ജനകീയ സമരത്തിന് നേതൃത്വം കൊടുക്കുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു