ധുലെ: ലോകത്തിലെ ഒരു ശക്തിക്കും കാഷ്മീരില്‍ 370-ാം വകുപ്പ് പുനഃസ്ഥാപിക്കാൻ കഴിയില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി .കാഷ്മീരില്‍നിന്നു രാജ്യത്തിന്‍റെ ഭരണഘടനയെ നീക്കം ചെയ്യാനാണു കോണ്‍ഗ്രസ് നയിക്കുന്ന ഇന്ത്യ മുന്നണിക്ക് താത്പര്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2024 നവംബർ 8 ന് മഹാരാഷ്‌ട്രയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരു മോദി.
കോണ്‍ഗ്രസ് ഇപ്പോള്‍ ജാതിരാഷ്‌ട്രീയമാണു പയറ്റുന്നത്.
ജാതി വേർതിരിവ് സൃഷ്ടിക്കാൻ ശ്രമിക്കുന്ന കോണ്‍ഗ്രസിനെതിരേ ഏവരും ഒറ്റക്കെട്ടായി നില്‍ക്കണം. രാജ്യത്തെ വിഭജിച്ച മതരാഷ്‌ട്രീയം മുൻകാലങ്ങളില്‍ കളിച്ച കോണ്‍ഗ്രസ് ഇപ്പോള്‍ ജാതിരാഷ്‌ട്രീയമാണു പയറ്റുന്നത്. ഭരണഘടനയാണെന്ന വ്യാജേന കാലിയായ പുസ്തകങ്ങള്‍ ഉയർത്തിക്കാട്ടി ദളിതരെയും ആദിവാസികളെയും പ്രകോപിപ്പിക്കാനാണ് അവരുടെ ശ്രമം.
മഹായുതി സഖ്യത്തിന്‍റെ അജൻഡ എല്ലാത്തരത്തിലുമുള്ള വികസനമാണ്
തനിക്ക് ജനങ്ങളുടെ അനുഗ്രഹം ഉള്ളിടത്തോളം കാലം, പാക്കിസ്താന്‍റെ ഭാഷയില്‍ സംസാരിക്കുന്ന അവരുടെ അജൻഡ വിജയിക്കാൻ അനുവദിക്കില്ലെന്നും മോദി പറഞ്ഞു. അതേസമയം, മഹായുതി സഖ്യത്തിന്‍റെ അജൻഡ എല്ലാത്തരത്തിലുമുള്ള വികസനമാണ്- മോദി പറഞ്ഞു.
