സഭാതർക്കവുമായി ബന്ധപ്പെട്ട കേസിന്‍റെ ഹർജി കേള്‍ക്കുന്നതില്‍നിന്ന് സുപ്രീംകോടതി ജസ്റ്റീസ് കെ.വി. വിശ്വനാഥൻ പിന്മാറി

.ഡല്‍ഹി: ഓർത്തഡോക്സ്-യാക്കോബായ സഭകള്‍ തമ്മിലുള്ള പള്ളിത്തർക്കവുമായി ബന്ധപ്പെട്ട കേസിന്‍റെ ഹർജി കേള്‍ക്കുന്നതില്‍നിന്ന് സുപ്രീംകോടതി ജസ്റ്റീസ് കെ.വി. വിശ്വനാഥൻ പിന്മാറി. സഭാ തർക്കത്തില്‍ ഉള്‍പ്പെട്ട എറണാകുളം, പാലക്കാട് ജില്ലകളിലെ ആറു പള്ളികളുടെ ഭരണം ഏറ്റെടുക്കാൻ കളക്‌ടർമാരോടു നിർദേശിച്ച ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. അഭിഭാഷകനായിരുന്നപ്പോള്‍ സഭാ തർക്കവുമായി ബന്ധപ്പെട്ട ഹർജികള്‍ കൈകാര്യം ചെയ്തിരുന്നതുകൊണ്ടാണ് കേസില്‍നിന്നു പിന്മാറുന്നതെന്ന് ജസ്റ്റീസ് വിശ്വനാഥൻ അറിയിച്ചു.

ഏറ്റെടുക്കലിന് സാവകാശം വേണമെന്നാണ് ഹർജിയിലെ ആവശ്യം

പള്ളിഭരണം ഏറ്റെടുക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരേ മുൻ ചീഫ് സെക്രട്ടറി ഡോ. വി. വേണു, പോലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബ് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരാണു സുപ്രീംകോടതിയെ സമീപിച്ചത്. കളക്‌ടർമാർ പള്ളികള്‍ ഏറ്റെടുത്തു സീല്‍ ചെയ്യണമെന്ന ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ഏറ്റെടുക്കലിന് സാവകാശം വേണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →