പി.പി ദിവ്യയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നവർക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് വേണം കരുതാനെന്ന് ജോയിന്‍റ് കൗണ്‍സില്‍

കണ്ണൂർ: കണ്ണൂർ എഡിഎം നവീൻബാബുവിന്‍റെ യാത്രയയപ്പ് വേദിയില്‍ ക്ഷണിക്കപ്പെടാതെ കയറിവന്ന് അപമാനിച്ച്‌ മരണത്തിലേക്കു തള്ളിവിട്ട പി.പി.ദിവ്യയെ രക്ഷപ്പെടുത്താൻ ചില കേന്ദ്രങ്ങള്‍ നിരവധി പദ്ധതികള്‍ തയാറാക്കി വരുന്നത് പൊതുസമൂഹം കണ്ടുന്നുണ്ടെന്നും ഇതിനെതിരെ ജാഗ്രത വേണമെന്നും ജോയിന്‍റ് കൗണ്‍സില്‍ പ്രസ്താവനയില്‍ പറഞ്ഞു.

യഥാർഥ പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നവർക്കും നവീൻ ബാബുവിന്‍റെ മരണത്തിന് കാരണമായ സംഗതികളിലെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് വേണം കരുതാനെന്നും ജോയിന്‍റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി റോയ് ജോസഫും പ്രസിഡന്‍റ് ടി.എസ്. പ്രദീപും സംയുക്തപ്രസ്താവനയില്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →