തിരുവനന്തപുരം : മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സെക്രട്ടേറിയറ്റ് മുന്നിലേക്ക് നടത്തിയ പ്രകടനത്തില്‍ പ്രവർത്തകരും പൊലീസുമായി ഉന്തും തള്ളുമുണ്ടായി.പ്രവർത്തകർ ബാരിക്കേഡിന് മുകളില്‍ കയറി പ്രതിഷേധിച്ചു.ബാരിക്കേഡ് മറികടന്ന് മതില്‍ ചാടി സെക്രട്ടേറിയറ്റിന് അകത്തേക്ക് കടക്കാൻ ശ്രമിച്ചു..പൊലീസ് ഇതിനെ പ്രതിരോധിച്ചു.പ്രവർത്തകരും പൊലീസുമായി പിടിവലിയുണ്ടായി.അരമണിക്കൂറിലധികം നീണ്ട സംഘർഷത്തിന് ഒടുവില്‍ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി
പാലക്കാട് കോണ്‍ഗ്രസിന്റെ വനിതാ നേതാക്കള്‍ താമസിച്ചിരുന്ന മുറിയിലേക്ക് 2024 നവംബർ 5 ന് അർദ്ധരാത്രിയില്‍ പൊലീസ് ഇടിച്ചു കയറി അതിക്രമം കാട്ടിയതിൽ പ്രതിഷേധിച്ചാണ് മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സമരം നവംബർ 6ന് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തിയത്.
സംസ്ഥാന ഭാരവാഹികളായ അനിത, ദീപ അനില്‍, ഓമന, ജില്ലാ ഭാരവാഹികളായ പുഷ്പ വിജയൻ,പുഷ്പലീല, ഫാത്തിമ, ഓമന, ബീന അജിത്ത്, സരോജിനി, മഞ്ജുഷ, ബിന്ദു, രാജേശ്വരി, മെർളിൻ തുടങ്ങിയവർ നേതൃത്വം നല്‍കി.കൻാണ്‍മെന്റ്ര് പൊലീസ് കേസെടുത്തു.
