ചേലക്കര: നാവുകൊണ്ടുപോലും മനുഷ്യരെ അരിഞ്ഞുവീഴ്ത്തുന്ന സിപിഎമ്മിന്‍റെ ധാർഷ്ട്യത്തിനെതിരേ ജനം വിധിയെഴുതുമെന്നും ചേലക്കര നിയമസഭാ മണ്ഡലം എല്‍ഡിഎഫില്‍നിന്ന് കോൺഗ്രസ് തിരിച്ചുപിടിക്കുമെന്നു കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ എംപി.പറഞ്ഞു..സംഘപരിവാറിനെ നേർക്കുനേർ നേരിടുന്ന പാലക്കാടും വയനാടും യുഡിഎഫ് നിലനിർത്തുമെന്നും സുധാകരൻ പറഞ്ഞു.
കെ റെയിലില്‍ കേന്ദ്രം നിലപാടുമാറ്റുന്നതു സിപിഎം- ബിജെപി അന്തർധാരയുടെ ഭാഗമാണ്
അഴിമതി, ധൂർത്ത്, വിലക്കയറ്റം, സിപിഎമ്മിന്‍റെ സംഘപരിവാർ ബന്ധം, തൃശൂർപൂരം കലക്കല്‍, മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം എന്നിവയെല്ലാം ജനം ചർച്ചചെയ്യും. കെ റെയില്‍ പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുന്നതു കോടികള്‍ കമ്മീഷൻ പറ്റാനും അഴിമതി നടത്താനുമാണ്. കെ റെയിലില്‍ കേന്ദ്രം നിലപാടുമാറ്റുന്നതു സിപിഎം- ബിജെപി അന്തർധാരയുടെ ഭാഗമാണ്. പദ്ധതി നടപ്പാക്കാൻ കോണ്‍ഗ്രസ് അനുവദിക്കില്ല. കുഴല്‍പ്പണക്കേസ് അട്ടിമറിച്ചതില്‍ തുടരന്വേഷണം പിണറായി സർക്കാരിന്‍റെ ഉണ്ടയില്ലാവെടിയാണ്.
പിണറായി ഭരണത്തിന്‍റെ പൂർണമായ വിലയിരുത്തലാകും .
സ്ത്രീകള്‍ക്കെതിരേ അക്രമം പെരുകി. ക്രിമിനലുകളായ ഉദ്യോഗസ്ഥരെ സർക്കാർ സംരക്ഷിക്കുന്നു. പി.പി. ദിവ്യയെ സംരക്ഷിക്കുന്നത് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. സർക്കാർജീവനക്കാരുടെ സ്ഥിതി പരിതാപകരമാണ്. കെഎസ്‌ആർടിസി ഉള്‍പ്പെടെ പൊതുമേഖലാ സ്ഥാപനങ്ങളെ സർക്കാർ തകർത്തു. വെള്ളക്കരത്തിനും കെട്ടിടനികുതിക്കും പുറമേ, വൈദ്യുതി ചാർജും വർധിപ്പിക്കാൻ ഒരുങ്ങുകയാണ്. പിണറായി സർക്കാരിന്‍റെ ഭരണത്തിന്‍റെ പൂർണമായ വിലയിരുത്തലാകും തെരഞ്ഞെടുപ്പെന്നും സുധാകരൻ പറഞ്ഞു