പാനൂർ മേഖലയിൽ കുഴഞ്ഞുവീണുളള മരണം വർദ്ധിക്കുന്നു

പാനൂർ: രണ്ടു ദിവസത്തിനിടെ പാനൂർ മേഖലയിൽ കുഴഞ്ഞുവീണ് മരിച്ചത് മൂന്ന് യുവാക്കൾ.. പാനൂരിനടുത്ത് കടവത്തൂർ ടൗണിലെ ഫാൻ്റസി ഓഡിയൊ വീഡിയൊ ഷോപ്പുടമയും, ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഭാരവാഹിയുമായ സി.എൻ ശ്രീജിത്ത് 2024 നവംബർ 4 തിങ്കളാഴ്ച രാവിലെയാണ് കുഴഞ്ഞുവീണ് മരിച്ചത്.കടവത്തൂരിലെ ഷോപ്പില്‍ കുഴഞ്ഞു വീണ ശ്രീജിത്തിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ചെറുകുന്നൻ്റവിട ഷൈജു ,കൃഷ്ണാമൃതത്തില്‍ മജേഷ് എന്നിവരും അടുത്തടുത്ത ദിവസങ്ങളിൽ കുഴഞ്ഞുവീണുമരിച്ചു.

തൊട്ടടുത്ത ദിവസം നവംബർ 5 ന് രാവിലെ. പാനൂർ ഇലക്‌ട്രിസിറ്റി ഓഫീസിന് സമീപം ചെറുകുന്നൻ്റവിട ഷൈജു കുഴഞ്ഞുവീണ് മരിച്ചു. കുഴഞ്ഞു വീണ ഷൈജുവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. നവംബർ 6 ന് രാവിലെ.കിഴക്കെ ചമ്പാട് ചാലില്‍ പറമ്പത്ത് കൃഷ്ണാമൃതത്തില്‍ മജേഷ് (ലാലു) വീടിന് സമീപം കുഴഞ്ഞു വീണു. . രാവിലെ താഴെ ചമ്പാട് ഡോക്ടറെ കാണിച്ച്‌ മടങ്ങിയ ശേഷം പിന്നീട് വീടിന് സമീപം കുഴഞ്ഞു വീഴുകയായിരുന്നു.ഉടൻ മഞ്ഞോടി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രമ്യയാണ് ഭാര്യ. ത്രിജല്‍, മിതാഷ് എന്നിവർ മക്കളാണ്

സംസ്കാരം 6 ന് വൈകീട്ട് 5ന് വീട്ടുവളപ്പില്‍ നടക്കും. കോവിഡിന് ശേഷമാണ് യുവാക്കളില്‍ കുഴഞ്ഞുവീണുള്ള മരണം കൂടുതലായത്. എന്നാല്‍ ഇതു സംബന്ധിച്ച്‌ ശാസ്ത്രിയ പഠനങ്ങളൊ ഒന്നും തന്നെ നടന്നിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →