ആഗ്ര: വ്യോമസേനയുടെ മിഗ്-29 യുദ്ധവിമാനം ഉത്തർപ്രദേശിലെ ആഗ്രയില്‍ തകർന്നുവീണു. പൈലറ്റ് സുരക്ഷിതമായി പുറത്തെത്തിയെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചതായും വ്യോമസേന അറിയിച്ചു.ആഗ്രയിലേക്കു പറക്കുകയായിരുന്നു വിമാനം.
വിമാനം നിലത്തുവീണു കത്തിയമരുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാദ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ സെപ്റ്റംബറില്‍ രാജസ്ഥാനിലെ ബാർമറിലും മിഗ്-29 വിമാനം തകർന്നുവീണിരുന്നു.
