. ഡല്‍ഹി: ഈ മാസം 13ന് നടക്കാനിരുന്ന പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി 20 ലേക്കു മാറ്റി. വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളില്‍ മാറ്റമില്ല. കല്‍പ്പാത്തി രഥോത്സവം കണക്കിലെടുത്താണ് തീരുമാനം. വോട്ടെണ്ണല്‍ 23ന് തന്നെ നടക്കും. ബിജെപി, കോണ്‍ഗ്രസ് അടക്കമുള്ള രാഷ്‌ട്രീയപാർട്ടികളുടെ അഭ്യർഥനയെത്തുടർന്നാണു കേരളം, പഞ്ചാബ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 14 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റിയത്.
പോളിംഗ് ശതമാനത്തില്‍ വലിയ കുറവുണ്ടാകുമെന്ന് ആശങ്ക
കല്‍പ്പാത്തി രഥോത്സവം, കാർത്തിക് പൂർണിമ, ഗുരുനാനാക്ക് ദേവിന്‍റെ പ്രകാശ് പർവ് തുടങ്ങിയ സാമൂഹിക ഉത്സവങ്ങള്‍ തെരഞ്ഞെടുപ്പ് ദിവസം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് രാഷ്‌ട്രീയ പാർട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. 13ന് തെരഞ്ഞെടുപ്പ് നടത്തിയാല്‍ പോളിംഗ് ശതമാനത്തില്‍ വലിയ കുറവുണ്ടാകുമെന്ന് രാഷ്‌ട്രീയപാർട്ടികള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു