തിരുവനന്തപുരം : കെഎസ്‌ആർടിസിയുടെ സർവീസ് ഓപ്പറേഷൻ കൂടുതല്‍ കാര്യക്ഷമമാക്കി യൂണിറ്റുകളെ ലാഭകേന്ദ്രങ്ങളാക്കി മാറ്റുന്നതിന്‍റെ ഭാഗമായി ശിക്ഷയും ഇൻസെന്‍റീവും നടപ്പിലാക്കുന്നു. ഓരോ ഷെഡ്യൂളും ടാർജറ്റ് നേടിയില്ലെങ്കില്‍ ഉത്തരവാദിത്വമുള്ള ഇൻസ്പെക്ടർക്കെതിരേ ശിക്ഷാ നടപടി സ്വീകരിക്കും. ഷെഡ്യൂളുകള്‍ ടാർജറ്റ് മറികടന്നാല്‍ പ്രോത്സാഹനമായി ഇൻസെന്‍റീവും നൽകും..
യൂണിറ്റ്തല ടാർജറ്റിന് ആനുപാതികമായി ഓരോ ഷെഡ്യൂളിനും ടാർജറ്റ്
ഇതിന്‍റെ ഭാഗമായി ഓരോ ഷെഡ്യൂളും ഇൻസ്പെക്‌ടർമാർക്ക് വീതിച്ച് നല്കിയിരുന്നു. ഷെഡ്യൂളുകളുടെ പ്രവർത്തനലാഭം ഉറപ്പുവരുത്തുകയും യൂണിറ്റ്തല ടാർജറ്റ് കൈവരിക്കുന്നതിനു ശ്രമിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. യൂണിറ്റ്തല ടാർജറ്റിന് ആനുപാതികമായാണ് ഓരോ ഷെഡ്യൂളിനും ടാർജറ്റ് നിശ്ചയിച്ചിട്ടുള്ളത്.
പ്പറേഷൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്‌ടർ ഉത്തരവിറക്കി.
ഷെഡ്യൂളുകളുടെ ഇന്ധനക്ഷമത, ഡ്യൂട്ടികള്‍, ഇൻസെന്‍റീവ് അടക്കം മറ്റു ചെലവുകള്‍ എന്നിവ കണക്കാക്കിയാണ് ടാർജറ്റ് നിശ്ചയിച്ചിട്ടുള്ളത്. ഓരോ ഇൻസ്പെക്‌ടറുടെ പേരും അവർക്ക് നല്കിയിട്ടുള്ള ഷെഡ്യൂളുകള്‍, ടാർജറ്റ് എന്നിവ അടങ്ങിയ പട്ടിക എട്ടിന് മുമ്പ് ചീഫ് ഓഫീസിലെ ട്രാഫിക് സെക്‌ഷനില്‍ എത്തിക്കാൻ ഓപ്പറേഷൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്‌ടർ കഴിഞ്ഞദിവസം ഉത്തരവിറക്കിയിട്ടുണ്ട്
