സിപിഎമ്മിന്‍റെ മോഹനവാഗ്ദാനത്തില്‍ മയങ്ങിയാണ് തിരൂർസതീഷിന്റെ ആസൂത്രിത വെളിപ്പെടുത്തലെന്ന് ബിജെപി നേതാക്കള്‍

തൃശൂർ: കുഴല്‍പ്പണക്കേസില്‍ ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്‍റെ വെളിപ്പെടുത്തലിനുപിന്നില്‍ സിപിഎമ്മിന്‍റെ ആസൂത്രണമെന്ന ആരോപണവുമായി ബിജെപി നേതാക്കള്‍.സിപിഎം നേതാവ് എം.കെ. കണ്ണന്‍ പ്രസിഡന്‍റായ തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ തന്‍റെ പേരിലുള്ള ഭവനവായ്പ എഴുതിത്തള്ളാമെന്ന സിപിഎമ്മിന്‍റെ മോഹനവാഗ്ദാനത്തില്‍ മയങ്ങിയാണ് സതീഷ് ആസൂത്രിത വെളിപ്പെടുത്തല്‍ നടത്തിയത്.

ബിജെപിക്കു ജനങ്ങള്‍ നല്കുന്ന പിന്തുണയില്‍ വിറളിപൂണ്ടാണ് സിപിഎം കെട്ടുകഥകളുമായി രംഗത്തെത്തുന്നത്

ഇതിന്‍റെ ഭാഗമായി എം.കെ. കണ്ണനും എ.സി. മൊയ്തീൻ എംഎല്‍എയും ദിവസങ്ങള്‍ക്കുമുമ്ബ് സതീഷുമായി ഒരു സ്വകാര്യഹോട്ടലില്‍ കൂടിക്കാഴ്ച നടത്തിയെന്നും നേതാക്കള്‍ പറയുന്നു. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ പാലക്കാടും ചേലക്കരയിലും ബിജെപിക്കു ജനങ്ങള്‍ നല്കുന്ന പിന്തുണയില്‍ വിറളിപൂണ്ടാണ് സിപിഎം കെട്ടുകഥകളുമായി രംഗത്തെത്തുന്നതെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →