സന്ദീപ് വാര്യരുമായി സിപിഎം ചർച്ച നടത്തിയെന്ന വാർത്തകള്‍ വാസ്തവ വിരുദ്ധമാണെന്ന് എം.വി ഗോവിന്ദൻ

തിരുവന്തപുരം : ബി.ജെ.പി സംസ്ഥാന സമിതി അംഗം സന്ദീപ് വാര്യരുമായി ചർച്ച നടത്തിയെന്ന വാർത്തകള്‍ തള്ളി സി.പി.എം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.വി ഗോവിന്ദൻ. ബി.ജെ.പിയുമായി തെറ്റി നില്‍ക്കുന്ന സന്ദീപ് വാര്യർക്ക് അത്ര പെട്ടെന്ന് സി.പി.എമ്മിലേക്ക് വരാനും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. വരാത്ത അത്രയും കാലം, വന്നാല്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിനും പ്രസക്തിയില്ല. എ.കെ ബാലനുമായി സന്ദീപ് വാര്യർ ചർച്ച നടത്തിയെന്ന വാർത്തകള്‍ വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

എൻഫോഴ്സ്മെന്റ് ഡയറക്ടേററ്റും ഇൻകം ടാക്സുമാണ് കേസില്‍ നടപടി സ്വീകരിക്കേണ്ടത്.

കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി എന്ത് വിശദീകരണം നല്‍കിയാലും കേരളത്തിലെ ജനങ്ങള്‍ അതൊന്നും വിശ്വസിക്കാൻ പോകുന്നില്ല. പൊലീസിന് അന്വേഷിക്കുന്നതില്‍ പരിമിതികളുണ്ട്. യഥാർഥത്തില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടേററ്റും ഇൻകം ടാക്സുമാണ് കേസില്‍ നടപടി സ്വീകരിക്കേണ്ടത്. കോണ്‍ഗ്രസുമായി ബി.ജെ.പി ഡീലിലാണ്. അതാണ് അവർ ഈ വിഷയത്തില്‍ ഇടപെടാത്തതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ സംസ്ഥാന സർക്കാർ ഇടപെടും.

മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ കൃത്യമായ നിലപാട് സ്വീകരിക്കും. വിഷയത്തില്‍ സർക്കാർ പ്രത്യേക യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ സി.പി.എമ്മിലേക്ക് പോവുകയാണെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു. പാർട്ടിയുമായി ഉടലെടുത്ത അഭിപ്രായ ഭിന്നതകളെ തുടർന്ന് സന്ദീപ് വാര്യർ ബി.ജെ.പി വിടാൻ ഒരുങ്ങുന്നു വെന്നായിരുന്നു റിപ്പോർട്ടുകള്‍. അതേസമയം, സി.പി.എമ്മുമായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന് ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ പറഞ്ഞു. വാർത്തകള്‍ അടിസ്ഥാന രഹിതമാണ്. ബിജെപി നേതാക്കള്‍ തന്നെ എല്ലാ ദിവസവും ബന്ധപ്പെടാറുണ്ട്. പാലക്കാട് മണ്ഡലത്തില്‍ ബിജെപിക്കായി പ്രചാരണത്തില്‍ ഉണ്ടായിരുന്നുവെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.
.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →