സ്പെയിനില്‍ കനത്ത മഴ : പ്രളയത്തില്‍ മരണസംഖ്യ നൂറ് കടന്നു

വലന്‍സിയ: സ്പെയിനില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം നൂറ് കടന്നു. നിരവധി ആളുകളെ കാണാതായിട്ടുണ്ട്. പലരും വിദൂര മേഖലകളില്‍ കുടുങ്ങിക്കിടക്കുന്നു.സ്പെയിനിന്‍റെ കിഴക്കന്‍ മേഖലയായ വലന്‍സിയയില്‍ ആണ് മിന്നല്‍ പ്രളയം ഉണ്ടായത്. പ്രളയത്തില്‍ വലിയ നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. വലന്‍സിയ നഗരത്തിനും മാഡ്രിഡിനും ഇടയിലുള്ള അതിവേഗ ട്രെയിന്‍ സര്‍വിസുകള്‍ 15 ദിവസത്തേക്കെങ്കിലും നിര്‍ത്തിവച്ചിരിക്കുകയാണ്.

80 കിലോമീറ്ററോളം റെയില്‍വേ ലൈനുകള്‍ പൂര്‍ണ്ണമായി നശിച്ചു.

വെള്ളം താഴ്ന്നാലും ട്രാക്കുകള്‍ നേരെയാക്കാന്‍ മൂന്നാഴ്ചയെങ്കിലും ആവശ്യം വരും. ഇതേ റൂട്ടിലെ രണ്ട് തുരങ്കങ്ങളായ ചിവ, ടോറന്‍റ് എന്നിവ തകര്‍ന്നു. പലയിടത്തും റെയില്‍വേ ട്രാക്കുകള്‍ പൂര്‍ണ്ണമായും മാറ്റിസ്ഥാപിക്കേണ്ടി വരും. അഞ്ച് ട്രാക്കുകളില്‍ ലൈനുകളില്‍ മൂന്നെണ്ണം അപ്രത്യക്ഷമായി. 80 കിലോമീറ്ററോളം ലൈനുകള്‍ പൂര്‍ണ്ണമായി നശിച്ചു.

സ്പെയിനിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ യൂറോപ്യന്‍ യൂണിയന്‍ പതാകകള്‍ പകുതി താഴ്ത്തി

വെള്ളം ഇറങ്ങിയപ്പോള്‍ വലന്‍സിയയിലെ റോഡുകള്‍ ചെളി നിറഞ്ഞും വാഹനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതുമായ അവസ്ഥയിലാണ്. വലെന്‍സിയ നഗരത്തില്‍ നിന്ന് 85 കിലോമീറ്റര്‍ അകലെയുള്ള ഉറ്റിയേല്‍ എന്ന പട്ടണത്തില്‍ മാഗ്രോ നദി കരകവിഞ്ഞൊഴുകി മൂന്ന് മീറ്ററോളം വെള്ളം വീടുകളിലേക്ക് കയറി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →