മുഖ്യമന്ത്രിക്കെതിരെ അധിഷേപം : പൊലീസില്‍ പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ് വി ആര്‍ അനൂപ്

തൃശൂർ : സുരേഷ് ഗോപിയുടെ ‘ഒറ്റത്തന്ത’ പ്രസംഗത്തില്‍ പരാതി നൽകി കോണ്‍ഗ്രസ് നേതാവ് അഡ്വ.വി ആര്‍ അനൂപ്. സുരേഷ് ​ഗോപിയുടെ ചേലക്കര പ്രസംഗത്തില്‍ മുഖ്യമന്ത്രിക്കെതിരെ അധിഷേപം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. സിപിഐഎം പരാതി നല്‍കാത്തതിനാലാണ് പരാതി നല്‍കുന്നതെന്ന് വി ആര്‍ അനൂപ് പ്രതികരിച്ചു.

സിബിഐയെ ഏല്‍പിക്കാന്‍ വെല്ലുവിളിച്ചുകൊണ്ടാണ് സുരേഷ് ഗോപി ഒറ്റ തന്ത പരാമര്‍ശം

തൃശൂര്‍ പൂരം കലക്കിയതിന്റെ അന്വേഷണം സിബിഐയെ ഏല്‍പിക്കാന്‍ വെല്ലുവിളിച്ചുകൊണ്ടാണ് സുരേഷ് ഗോപി ഒറ്റ തന്ത പരാമര്‍ശം നടത്തിയത്. ചേലക്കരയിലെ ബിജെപി തിരഞ്ഞെടുപ്പ് യോഗത്തിലാണ് സുരേഷ് ഗോപിയുടെ പരാമര്‍ശം .’പൂരം കലക്കല്‍ നല്ല ടാഗ് ലൈന്‍ ആണ്. പൂരം കലക്കലില്‍ സിബിഐയെ ക്ഷണിച്ചു വരുത്താന്‍ തയാറുണ്ടോ. ഒറ്റ തന്തക്ക് പിറന്നവര്‍ അതിന് തയാറുണ്ടോ. ഏത് അന്വേഷണം നേരിടാനും ഞാന്‍ തയ്യാറാണ്. മുന്‍ മന്ത്രി ഉള്‍പ്പെടെ അന്വേഷണം നേരിടാന്‍ യോഗ്യരായി നില്‍ക്കേണ്ടി വരും’, സുരേഷ് ഗോപി പറഞ്ഞു.

നാലു ദിവസം മുമ്പാണ് പൂരം കലക്കിയില്ലെന്ന് ഒരു മഹാന്‍ വിളിച്ചു പറഞ്ഞതെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ ഉദ്ദേശിച്ച്‌ സുരേഷ് ഗോപി പറഞ്ഞിരുന്നു. ആ മഹാന് കീഴിലാണ് കേരളത്തിലെ പൊലീസിനെന്നും ആര് പറയുന്നതാണ് വിശ്വസിക്കേണ്ടതെന്നും സുരേഷ് ഗോപി ചോദിച്ചിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →