പാലക്കാട്: എൻ.ഡി.എ സ്ഥാനാർഥി സി. കൃഷ്ണകുമാറിന്‍റെ തെരഞ്ഞെടുപ്പ് കണ്‍വെൻഷനില്‍നിന്ന് ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് വാര്യര്‍ ഇറങ്ങിപ്പോയി.ഇ. ശ്രീധരൻ ഉദ്ഘാടനം ചെയ്ത കണ്‍വെൻഷനില്‍ വേദിയില്‍ ഇരിപ്പിടം നല്‍കാത്തതിനെ തുടര്‍ന്ന് മറ്റൊരു ചടങ്ങില്‍ പങ്കെടുക്കാനുണ്ടെന്ന് പറഞ്ഞാണ് സന്ദീപ് വാര്യർ ഇറങ്ങിപ്പോയത്.
ബി.ജെ.പിയില്‍ ആശയക്കുഴപ്പം ഉണ്ടാക്കാൻ നോക്കേണ്ട.
അതേസമയം, സന്ദീപ് വാര്യരെ അവഗണിച്ചിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ വാർത്തലേഖകരോട് പറഞ്ഞു. ”സന്ദീപ് വാര്യരെ ഹൃദയത്തില്‍ ചേർത്തുനിർത്തിയതേ ഉള്ളൂ.എൻ.ഡി.എ കണ്‍വെൻഷനില്‍ വേദിയിലിരുന്നത് പ്രധാന ചുമതലക്കാർ മാത്രമാണ്. സന്ദീപ് വാര്യർ ശക്തമായി പ്രവർത്തിക്കുന്ന ബി.ജെ.പി പ്രവർത്തകൻ ആണ്”. ബി.ജെ.പിയില്‍ ആശയക്കുഴപ്പം ഉണ്ടാക്കാൻ നോക്കേണ്ടെന്നും കെ. സുരേന്ദ്രൻ പറഞ്ഞു
