അടിമുടി മാറാൻ ഒരുങ്ങി തൃശൂർ റെയില്‍വേ സ്റ്റേഷൻ

തൃശൂർ : ജനങ്ങള്‍ക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്ന് യാഥാർത്ഥ്യമാകാൻ പോവുകയാണ്. എല്ലാ സൗകര്യങ്ങളും ഉള്‍പ്പെടുത്തികൊണ്ട് തൃശൂരിൽ പുതിയ റയിൽവേ സ്റ്റേഷൻ യാഥാർ‌ത്ഥ്യമാവും. സ്റ്റേഷന്റെ 3D മാതൃക തൃശൂർ എംപി കൂടിയായ സുരേഷ് ഗോപി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു

“തൃശൂർ, ഭാവിയില്‍ ഒരു മുഖം മിനുക്കലിന് തയ്യാറാകൂ! നമ്മുടെ പ്രിയപ്പെട്ട തൃശ്ശൂരിലേക്ക് വരുന്ന പുതിയ ഹൈടെക് റെയില്‍വേ സ്റ്റേഷന്റെ 3D റെൻഡറിംഗ് പങ്കിടുന്നതില്‍ ഞാൻ ത്രില്ലിലാണ്! ഈ അത്യാധുനിക സ്റ്റേഷൻ, ആധുനികതയെ സുസ്ഥിരതയുമായി കൂട്ടിയിണക്കി, യാത്രാനുഭവത്തില്‍ വിപ്ലവം സൃഷ്ടിക്കാൻ സജ്ജീകരിച്ചിരിക്കുന്നു”-എന്ന അടിക്കുറിപ്പോടെയാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി വീഡിയോ പങ്കുവച്ചത്.

100 വർഷം മുന്നിൽ കണ്ടുളള പ്ലാനിം​ഗ് .

അടുത്ത 100 വർഷത്തെ ആവശ്യം മുന്നില്‍ കണ്ടുള്ള എല്ലാ സൗകര്യങ്ങളും ഉള്‍പ്പെടുത്തി കൊണ്ടാണ് പുതിയ സ്റ്റേഷൻ നിർമ്മിക്കാൻ ഒരുങ്ങുന്നത്. റിസർവേഷൻ ഉള്‍പ്പെടെ ഒട്ടേറെ ടിക്കറ്റ് കൗണ്ടറുകള്‍, കാല്‍നട യാത്രക്കാർക്കും സൈക്കിള്‍ യാത്രക്കാർക്കും പ്രത്യേക പാതകള്‍, റെയില്‍വേ ജീവനക്കാർക്കായി അപ്പാർട്മെന്റ്, വീതിയേറിയ നടപ്പാതകള്‍, പാലങ്ങള്‍, ലിഫ്റ്റുകള്‍, എസ്കലേറ്ററുകള്‍, ഹോട്ടലുകള്‍, മറ്റ് വിവിധ വാണിജ്യ സ്ഥാപനങ്ങള്‍ തുടങ്ങിയവയാണ് പുതിയ സ്റ്റേഷനില്‍ ഉണ്ടാവുക.

പുതുക്കിനിർമിക്കുന്ന സ്റ്റേഷനില്‍ മള്‍ട്ടിലവല്‍ പാർക്കിംഗ്

കേന്ദ്ര റെയില്‍വേ ബോർഡിന്റെ അനുമതി ലഭിച്ചതോടെ ആധുനിക സൗകര്യങ്ങളോടെ രാജ്യാന്തര നിലവാരത്തിലുള്ള നവീകരണമാണ് തൃശൂർ റെയില്‍വേ സ്റ്റേഷനില്‍ നടക്കുന്നത്. വിമാനത്താവള മാതൃകയില്‍ പുതുക്കിനിർമിക്കുന്ന സ്റ്റേഷനില്‍ മള്‍ട്ടിലവല്‍ പാർക്കിംഗാണ് ഒരുക്കുന്നത്. .

തൃശൂർക്കാരുടെ കമന്റുകള്‍

നിരവധി പേരാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി പങ്കിട്ട പുതിയ റെയില്‍വേ സ്റ്റേഷന്റെ വീഡിയോയ്‌ക്ക് താഴെ സന്തോഷം പങ്കുവെച്ചുകൊണ്ട് കമൻറ് ചെയ്തിരിക്കുന്നത്. “സുരേഷേട്ട നിങ്ങളില്‍ പ്രതീഷവച്ചവർ നിരാശരാകില്ല, നിങ്ങളാണ് ശരി”, “എയർപോർട്ട് പോലെ ഒരു റെയില്‍വേ സ്റ്റേഷൻ, വാക്ക് പാലിച്ച്‌ SG” എന്നിങ്ങനെ നീളുന്നു തൃശൂർക്കാരുടെ കമന്റുകള്‍

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →