കട്ടപ്പന:കാർഡമം ഹില്‍ റിസർവ് ഭൂമിക്ക് പട്ടയം നല്‍കരുതെന്ന് സുപ്രീംകോടതി സർക്കാരിനോട് നിർദ്ദേശിച്ച് ഉത്തരവായി . ഇടുക്കിയിലെ കർഷകരെ ദ്രോഹിക്കുന്നതിന് ഇടതുപക്ഷ സർക്കാർ വ്യാജ രേഖകള്‍ കെട്ടിച്ചമച്ച് സുപ്രീംകോടതിയില്‍ സമർപ്പിച്ചതിന്റെ പ്രത്യാഘാതമാണ് ഉത്തരവെന്ന് യുഡിഎഫ് ചെയർമാൻ ജോയി വെട്ടിക്കുഴി.
ചീഫ് സെക്രട്ടറി സുപ്രീംകോടതിയില്‍ ഹാജരാക്കിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് വിധി
വനം വകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ ചീഫ് സെക്രട്ടറി സുപ്രീംകോടതിയില്‍ ഹാജരാക്കിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് വിധി ഉണ്ടായിരിക്കുന്നത്. കോടതിയില്‍ നിന്നും കർഷക ദ്രോഹ വിധി ഉണ്ടാകുന്നതിന് വ്യാജ രേഖകള്‍ കെട്ടിച്ചമച്ച് കോടതിയില്‍ ഹാജരാക്കിയ പിണറായി സർക്കാർ ജനങ്ങളോട് മാപ്പ് പറയാൻ തയ്യാറാകണമെന്നും ജോയി വെട്ടിക്കുഴി പറഞ്ഞു.
കപട പരിസ്ഥിതിക്കാർക്ക് ഒത്താശചെയ്തുകൊടുക്കുന്നു.
സർക്കാർ അഭിഭാഷകർ കപട പരിസ്ഥിതിക്കാർക്ക് ഒത്താശചെയ്ത് കർഷകരെ ദോഷകരമായി ബാധിക്കുന്ന ഉത്തരവുകള്‍ സമ്പാദിച്ച് കൃഷിക്കാർക്ക് ഒരുതരത്തിലും ജീവിക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുന്നത് ഇടതുപക്ഷത്തിന് വിനോദമായി മാറിയിരിക്കുകയാണ്. യഥാർത്ഥ വസ്തുതകള്‍ കോടതിയെ ബോധിപ്പിച്ച് സി എച്ച് ആർ ഭൂമി റവന്യൂ ഭൂമിയാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി
