അന്തരിച്ച കണ്ണൂർ എഡിഎം നവീൻ ബാബുവിന്‍റെ വീട് സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

പത്തനംതിട്ട: കണ്ണൂർ എഡിഎം ആയിരുന്ന അന്തരിച്ച നവീൻ ബാബുവിന്‍റെ വീട്ടില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശനം നടത്തി.
2024 ഒക്ടോബർ 23 ന് ഉച്ചയോടെ മലയാലപ്പുഴ പത്തിശേരി കാരുവള്ളില്‍ വീട്ടിലെത്തിയ ഗവർണർ നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ, മക്കളായ നിരുപമ, നിരഞ്ജന എന്നിവരെ ആശ്വസിപ്പിച്ചു. സഹോദരൻ പ്രവീണ്‍ ബാബു‌, മറ്റ് ബന്ധുക്കള്‍ എന്നിവരുമായും ഗവർണർ സംസാരിച്ചു. കുടുംബത്തിന്‍റെ ദുഃഖത്തില്‍ പങ്കുകൊള്ളുക മാത്രമാണ് തന്‍റെ സന്ദർശന ലക്ഷ്യമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പിന്നീടു മാധ്യമങ്ങളോടു പറഞ്ഞു.

കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് ഗവർണർ

ഏതെങ്കിലും സാഹചര്യത്തില്‍ കേസന്വേഷണവുമായി ബന്ധപ്പെട്ട് അതൃപ്തിയുണ്ടായാല്‍ കുടുംബാംഗങ്ങള്‍ക്ക് നേരിട്ട് അക്കാര്യം രാജ്ഭവനെ അറിയിക്കാമെന്നും അങ്ങനെ വന്നാല്‍ താൻ അക്കാര്യം സർക്കാരിന്‍റെ ശ്രദ്ധയില്‍പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണം നടന്നുവരുന്ന വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ഗവർണർ പറഞ്ഞു. സ്പീക്കർ എ.എൻ. ഷംസീർ, മന്ത്രിമാരായ ജി.ആർ. അനില്‍, ആർ. ബിന്ദു എന്നിവരും23ന് നവീൻ ബാബുവിന്‍റെ കുടുംബാംഗങ്ങളെ സന്ദർശിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →