മുഖ്യമന്ത്രിയെ വീട്ടില്‍ സന്ദർശിച്ചതില്‍ അസ്വാഭാവികതയില്ലെന്ന് കണ്ണൂർ ജില്ലാകളക്ടർ

കണ്ണൂർ: : ജില്ലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയിക്കുന്നതിന്‍റെ ഭാഗമായാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ വീട്ടില്‍ ചെന്ന്സ ന്ദർശിച്ചതെന്നും അതിൽ അസ്വാഭാവികതയില്ലെന്നും കണ്ണൂർ ജില്ലാ കളക്ടർ അരുണ്‍ കെവിജയൻ മുഖ്യമന്ത്രിയോട് എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങളും സംസാരിച്ചു. നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ടുള്ള പോലീസ് അന്വേഷണ സംഘത്തോടു സത്യം സത്യമായിത്തന്നെ പറയുമെന്നും അരുണ്‍ കെ. വിജയൻ പറഞ്ഞു.

യാത്രയയപ്പ് യോഗത്തില്‍ കളക്ടർ വിളിച്ചിട്ടാണു പങ്കെടുത്തതെന്ന ദിവ്യയുടെ മൊഴി കളക്ടർ നിഷേധിച്ചിരുന്നു.

എഡിഎമ്മിന്‍റെ മരണത്തില്‍ പ്രതിചേർക്കപ്പെട്ട മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ തന്‍റെ മുൻകൂർ ജാമ്യ ഹർജിയില്‍ യാത്രയയപ്പ് യോഗത്തില്‍ താൻ കളക്ടർ വിളിച്ചിട്ടാണു പങ്കെടുത്തതെന്നു ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും കഴിഞ്ഞ ദിവസം കളക്ടർ ഇതു നിഷേധിച്ചിരുന്നു. ഇക്കാര്യം കളക്ടർ വകുപ്പുതല അന്വേഷണം നടത്തിയ ലാൻഡ് റവന്യു ജോയിന്‍റ് കമ്മീഷണർ എ. ഗീതയ്ക്കു മൊഴിയായി നല്‍കുകയും ചെയ്തിരുന്നു.
പോലീസിനു മൊഴി നല്‍കുന്പോഴും സത്യം സത്യമായി പറയുമെന്നാണു കളക്ടർ ആവർത്തിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട മറ്റു ചില ചോദ്യങ്ങളോട്, കോടതിയുടെ പരിഗണനയിലായതിനാല്‍ പ്രതികരിക്കുന്നില്ലെന്നായിരുന്നു മറുപടി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →