തൃശൂര്‍ : വെടിക്കെട്ടിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിജ്ഞാപനം പുനഃപരിശോധിക്കണമെന്ന് കെ രാധാകൃഷ്ണന്‍ എംപി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ചിലര്‍ പ്രചരിപ്പിക്കുന്നത്
പോലെ ഇതില്‍ സംസ്ഥാനത്തിന് പങ്കില്ല. കേന്ദ്ര സര്‍ക്കാരിന്റെ നിലപാടാണിതെന്നും അദ്ദേഹം പറഞ്ഞു.
പൂരവും വേലയും വെടിക്കെട്ടും ആനയും നാടിന്റെയും നാട്ടുകാരുടെയും വികാരമാണ്.
2024 ഒക്ടോബർ 11നാണ് കേന്ദ്ര സര്‍ക്കാറിന്റെ വിജ്ഞാപനം വന്നത്. ബിജെപി ഇത് മറച്ചുവെയ്ക്കുയാണ്. പുതിയ സ്ഫോടക വസ്തു നിയമമനുസരിച്ച് തേക്കിന്‍കാട് മൈതാനത്ത് വെടിക്കെട്ട് നടത്താന്‍ സാധിക്കില്ല.പൂരവും വേലയും വെടിക്കെട്ടും ആനയും നാടിന്റെയും നാട്ടുകാരുടെയും വികാരമാണ്. വൈകാരിക വിഷയങ്ങളുയര്‍ത്തി തെരഞ്ഞെടുപ്പില്‍ മുതലെടുക്കാനാണ് ശ്രമം. വികസന ചര്‍ച്ച വഴിമാറ്റാനാണ് ഇതെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു.
.