മുകേഷ് എംഎല്‍എയെ അറസറ്റുചെയ്ത് ജാമ്യത്തില്‍വിട്ടു

.വടക്കാഞ്ചേരി: നടിയെ പീഡിപ്പിച്ച കേസില്‍ മുകേഷ് എംഎല്‍എയെ അറസറ്റുചെയ്ത് ജാമ്യത്തില്‍വിട്ടു.ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലാണ് മുകേഷിനെ അറസ്റ്റ് ചെയ്തത്.2011ല്‍ വടക്കാഞ്ചേരിയില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ ഹോട്ടലില്‍ വച്ച്‌ മുകേഷ് തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് ആലുവ സ്വദേശിനിയായ നടിയുടെ പരാതി.

തൃശൂർ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ 2024 ഒക്ടോബർ 21ന് രാത്രി ഏഴു മണിയോടെയാണ് മുകേഷ് ഹാജരായത്. മുൻകൂർ ജാമ്യം ഉള്ളതിനാല്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയായിരുന്നു

മുകേഷിന്റെ അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത് വളരെ രഹസ്യമായി

പ്രത്യേക അന്വേഷണ സംഘത്തിലെ എസ്.പി : ഐശ്വര്യ ഡോംഗ്രേ ആണ് അറസ്റ്റ് നടപടികള്‍ പൂർത്തിയാക്കിയത്.തുടർന്ന് വടക്കാഞ്ചേരി താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധന നടത്തി. മുകേഷിന്റെ അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത് വളരെ രഹസ്യമായിട്ടാണെന്നുള്ള വിവരമാണ് ലഭിക്കുന്നത്. വനിത ഐ.പി.എസ് ഉദ്യോഗസ്ഥയാണ് വിവരം പുറത്ത് പോകാതിരിക്കാൻ പൊലീസുകാരെ ചട്ടം കെട്ടിയതെന്നാണ് ലഭിക്കുന്ന വിവരം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →