ഇംഫാല്‍: മണിപ്പുരിലെ സംഘർഷബാധിതമായ ജിരിബാം ജില്ലയില്‍ രണ്ടു ഫാം ഹൗസുകള്‍ അക്രമികള്‍ തീവച്ചു നശിപ്പിച്ചു. ആളൊഴിഞ്ഞ ഫാം ഹൗസുകളാണിവ. 2024 ഒക്ടോബർ 19 ശനിയാഴ്ച രാത്രിയാണ് തീവയ്പുണ്ടായത്. ഹില്‍ഘട്ട് ഗ്രാമപഞ്ചായത്ത് അധ്യക്ഷൻ എല്‍. സോമോരെന്ദ്രോയുടെ ഉടമസ്ഥതയിലുള്ള ഫാം ഹൗസുകളാണ് തീവ്രവാദികള്‍ അഗ്നിക്കിരയാക്കിയത്. സംഭവത്തെത്തുടർന്ന് പ്രദേശത്ത് കൂടുതല്‍ സുരക്ഷാസേനയെ വിന്യസിച്ചു.
തൗബല്‍ ജില്ലയില്‍ 21 ഞായറാഴ്ച സുരക്ഷാസേന വൻ ആയുധശേഖരം കണ്ടെടുത്തു. പിസ്റ്റളും ഹാൻഡ് ഗ്രനേഡുകളും ഡിറ്റണേറ്ററും ഉള്‍പ്പെടെയുള്ള ആയുധങ്ങളാണ് പിടിച്ചെടുത്തത്
