ചെറുതോണി ബസ് സ്റ്റാൻഡില്‍ നിന്ന് അന്തർജില്ലാ സർവീസുകള്‍ ആരംഭിക്കും: ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കി : 2025 ന്റെ തുടക്കത്തില്‍തന്നെ ചെറുതോണി ബസ് സ്റ്റാൻഡില്‍ നിന്ന് അന്തർജില്ലാ സർവീസുകള്‍ ആരംഭിക്കുമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. സർക്കാരിൻറെ നാലാം നൂറ്ദിന പരിപാടിയുടെ ഭാഗമായി ജലവിഭവവകുപ്പിന്റെ നേതൃത്വത്തില്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്തില്‍ പൂർത്തീകരിച്ച മഴവെള്ള സംഭരണികളുടെ ഉദ്ഘാടനം ഒക്ടോബർ 21 ന് തടിയംപാട്ട് നിർവഹിക്കുകയായിരുന്നു അദ്ദേഹം.

20 ലക്ഷം രൂപ എം എല്‍ എ ഫണ്ടില്‍ നിന്ന് നല്‍കും.

ബസ് സ്റ്റാൻഡ് നിർമ്മാണത്തിന് അധികമായി ആവശ്യമുള്ള 20 ലക്ഷം രൂപ എം എല്‍ എ ഫണ്ടില്‍ നിന്ന് നല്‍കും. മോട്ടോർവാഹന വകുപ്പ് നിർദ്ദേശിച്ചിട്ടുള്ള അധിക സൗകര്യങ്ങള്‍ ലഭ്യമാക്കാൻ ജില്ലാ പഞ്ചായത്തും വാഴത്തോപ്പ് ഗ്രാമപഞ്ചായത്തും തനത് ഫണ്ടില്‍ നിന്ന് പണം ലഭ്യമാക്കുകയും ടെണ്ടർ നടപടികളിലേക്ക് കടക്കുകയും ചെയ്തിട്ടുണ്ട്. അതിന് പുറമെയുള്ള ആവശ്യങ്ങള്‍ക്കാണ് എം എല്‍ എ ഫണ്ടില്‍ നിന്ന് പണം അനുവദിക്കുന്നത്.

അൻപത്തിനാല് ശതമാനം ഗ്രാമീണഭവനങ്ങളില്‍ കുടിവെള്ളം എത്തിച്ചു.

കെ എസ് ആർ ടി സി യൂണിറ്റ് ചെറുതോണിയില്‍ പ്രവർത്തനം ആരംഭിക്കുന്നതോടെ പ്രദേശത്തെ ഗ്രാമീണ മേഖലകളിലേക്ക് ഷട്ടില്‍ സർവീസുകള്‍ ആരംഭിക്കാനും അതുവഴി ഗ്രാമീണജനതയുടെ ഗതാഗതപ്രശ്നങ്ങള്‍ക്ക് അറുതിവരുത്താനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.ജില്ലയില്‍ എല്ലായിടത്തും കുടിവെള്ളം എത്തിക്കാനുള്ള പദ്ധതികള്‍ ദ്രുതഗതില്‍ നടത്തി വരികയാണ്. ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം അൻപത്തിനാല് ശതമാനം ഗ്രാമീണഭവനങ്ങളില്‍ കുടിവെള്ളം എത്തിക്കാൻ കഴിഞ്ഞു. ആകെ എഴുപതുലക്ഷത്തി എണ്‍പത്തിയ്യായിരം ഗ്രാമീണഭവനങ്ങളാണ് കേരളത്തിലുള്ളത് .കൃഷിയിടങ്ങളെയും തൊഴിലിടങ്ങളെയും സംരക്ഷിച്ചുകൊണ്ടുള്ള ഭൂപരിഷ്കരണ നിയമമാകും സംസ്ഥാനത്ത് രൂപീകരിക്കുകയെന്നും മന്ത്രി പറഞ്ഞു.ജലനിധി പദ്ധതി പ്രകാരം 39.5 ലക്ഷം രൂപ ചെലവഴിച്ചാണ് വാഴത്തോപ്പ് ഗ്രാമപഞ്ചായത്തില്‍ അൻപത് മഴവെള്ള സംഭരണികള്‍ നിർമ്മിച്ചിട്ടുള്ളത്.

പരിപാടിയില്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് പോള്‍ അധ്യക്ഷത വഹിച്ചു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ് , ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി. വർഗീസ് ,ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിബിച്ചൻ ജോസഫ് , ജലനിധി ഗവേർണിംഗ് കൗണ്‍സില്‍ അംഗങ്ങളായ ജോസ് കുഴികണ്ടം, ഷിജോ തടത്തില്‍ , പഞ്ചായത്തംഗം സെലിൻ വില്‍സണ്‍ തുടങ്ങിയവർ പങ്കെടുത്തു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ജേക്കബ് സ്വാഗതം ആശംസിച്ച പരിപാടിയില്‍ ജലനിധി റീജിയണല്‍ പ്രൊജക്‌ട് ഡയറക്ടർ ബിജുമോൻ കെ. കെ. പദ്ധതി വിശദീകരണം നടത്തി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →