.ഡല്‍ഹി: ലോക്‌സഭ, നിയമസഭ ഉപതെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. വയനാട് ലോക്സഭാ മണ്ഡലത്തില്‍ നവ്യ ഹരിദാസ് മത്സരിക്കും.പാലക്കാട്ട് നിയമസഭാ മണ്ഡലത്തില്‍ സി. കൃഷ്ണകുമാറും ചേലക്കരയില്‍ കെ. ബാലകൃഷ്ണനും മത്സരിക്കും.
നവ്യ ഹരിദാസ്.
മഹിളാമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് നവ്യ ഹരിദാസ്. സോഫ്റ്റ്‌വെര്‍ എൻജിനിയറായായ നവ്യ കോഴിക്കോട് കോര്‍പറേഷനില്‍ രണ്ടു തവണയായി കൗണ്‍സിലറും കോര്‍പറേഷനിലെ ബിജെപി പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവുമാണ്.
കെ. കൃഷ്ണകുമാര്‍
കെ. കൃഷ്ണകുമാര്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് സൗത്ത് മണ്ഡലം സ്ഥാനാര്‍ഥിയുമായിരുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് 2000 മുതല്‍ പാലക്കാട് നഗരസഭാ കൗണ്‍സിലറാണ്.
കെ. ബാലകൃഷ്ണന്‍
ബിജെപി ചെറുതുരുത്തി മണ്ഡലം ജനറല്‍ സെക്രട്ടറിയാണ് കെ. ബാലകൃഷ്ണന്‍.നഗരസഭാ വൈസ് ചെയര്‍മാനായിരുന്നു. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പിലും പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായിരുന്നു.