സർക്കാർ നടത്തുന്ന പട്ടയമേളകള്‍ പ്രഹസനമാണെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ.ഷാജി കോടങ്കണ്ടത്ത്

തൃശൂർ: തൃശൂർ ജില്ലയില്‍ 1103.16 ഹെക്ടർ വനഭൂമിക്ക് കേന്ദ്രസർക്കാരിന്റെ അനുമതി ലഭ്യമായിട്ടും പട്ടയം കൊടുക്കാതെ മലയോര കർഷകരെ സർക്കാർ ബുദ്ധിമുട്ടിക്കുകയാണെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ.ഷാജി കോടങ്കണ്ടത്ത്. ജോയിന്റ് വെരിഫിക്കേഷൻ കഴിഞ്ഞിട്ടും ജില്ലയില്‍ മൊത്തം 4013 അപേക്ഷകള്‍ പട്ടയം കൊടുക്കാതെ കിടക്കുന്നുണ്ടെന്നും വിവരാവകാശ രേഖകൾ ചൂണ്ടിക്കാണിക്കുന്നു.

തൃശൂർ ജില്ലയിലെ മലയോര കർഷകർക്ക് പട്ടയം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം.

ജില്ലയിലെ താലൂക്ക് ലാൻഡ് അസൈൻമെന്റ് ഓഫീസുകളിലെ വനഭൂമി പട്ടയങ്ങളുടെ അപേക്ഷകളുടെ കണക്കനുസരിച്ച്‌ മൊത്തം 4013 അപേക്ഷകളുണ്ട്. താലൂക്കിലെ ഡെപ്യൂട്ടി തഹസില്‍ദാറിന്റെ (എല്‍.എ) മുന്നില്‍ 281 വനഭൂമി പട്ടയങ്ങളുണ്ടെന്നാണ് കണക്ക്. സർക്കാർ നടത്തുന്ന പട്ടയമേളകള്‍ പ്രഹസനമാണ്. അടിയന്തരമായി തൃശൂർ ജില്ലയിലെ മലയോര കർഷകർ തലമുറകളായി കൈവശം വെച്ച്‌ കൃഷി ചെയ്തുവരുന്ന ഭൂമിയില്‍ പട്ടയം ലഭ്യമാക്കാനുള്ള നടപടികള്‍ കൈകൊള്ളണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →