മലപ്പുറം : മലപ്പുറം പൂക്കോട്ടൂരില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളെ ആളുമാറി മര്‍ദ്ദിച്ചതില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് പരാതി. പൂക്കോട്ടൂര്‍ സ്വദേശികളായ 16, 17 ഉം വയസുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദനമേറ്റത്. 2024 ഒക്ടോബർ 13 ഞായറാഴ്ച്ചയായിരുന്നു പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ക്ക് പൊലീസിന്റെ മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ പൊലീസ് ദുര്‍ബല വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തെന്നാണ് കുടുംബത്തിന്റെ ആരോപണം.
ഓഡിറ്റോറിയത്തിലെ സിസിടിവി പൊലീസ് പരിശോധിച്ചിട്ടില്ല.
കരിപ്പൂര്‍ എയര്‍പോര്‍ട്ട് റോഡിലെ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ ചടങ്ങിനിടെയായിരുന്നു വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനമേറ്റത്. വിവാഹചടങ്ങിലെ സ്റ്റേജ് ഡെക്കറേഷന് സുഹൃത്തിനൊപ്പം പോയതായിരുന്നു വിദ്യാര്‍ത്ഥികള്‍. ഇതിനിടെയാണ് ആള് മാറി മര്‍ദ്ദനമേല്‍ക്കുന്നത്. കേസില്‍ പരാതി നല്കി ഇത്ര ദിവസമായിട്ടും ഓഡിറ്റോറിയത്തിലെ സിസിടിവിയും പൊലീസ് പരിശോധിച്ചിട്ടില്ലെന്ന് വിദ്യാര്‍ത്ഥിയുടെ പിതാവ് പറഞ്ഞു.പൊലീസിനെതിരെ ബാലാവകാശ കമ്മീഷനും കുടുംബം പരാതി നല്‍കിയിട്ടുണ്ട്
