തിരുവനന്തപുരം: കണ്ണൂർ മുൻ എഡിഎം നവീന്‍ ബാബുവിൻ്റെ മരണം ദൗർഭാഗ്യകരമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിഷയത്തില്‍ പൊലീസ് അന്വേഷണം നടക്കട്ടെയെന്നും ആവശ്യമെങ്കില്‍ സംസ്ഥാനത്തോട് റിപ്പോർട്ട് തേടുമെന്നും അദ്ദേഹം പറഞ്ഞു.
നവീന്‍ ബാബുവിൻ്റെ കുടുംബത്തെ കാണുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം തൻ്റെ കാലാവധി പൂർത്തിയായിയെന്നും ഗവർണറെ മാറ്റുമെന്ന കാര്യത്തില്‍ തീരുമാനം രാഷ്ട്രപതിയുടെതാണെന്നും ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.