ചിറ്റാർ, സീതത്തോട് മേഖലകളിൽ കൃഷിക്കും ജനവാസത്തിനും വെല്ലുവിളി ഉയർത്തി കാട്ടാനകൾ

ചിറ്റാർ: ചിറ്റാർ ഊരാമ്പാറ ജനവാസ മേഖലയില്‍ ആനകളുടെ സ്ഥിരം സാന്നിദ്ധ്യം പ്രാദേശവാസികളില്‍ ഭീതി ഉയർത്തുന്നു. ശബരിമല വനാന്തരങ്ങളില്‍ നിന്ന് കൂട്ടം തെറ്റിയെത്തിയ കാട്ടാനകള്‍ കാക്കാട്ടാർ മറികടന്ന് ജനവാസ മേഖലയില്‍ കടന്നു വരികയും കൃഷിക്കും ജനവാസത്തിനും വെല്ലുവിളി ഉയർത്തുകയും ചെയ്യുന്നു.

ജനവാസ മേഖല ആനത്താരയായി ചിത്രീകരിക്കുന്നു.

ആനകളുടെ സഞ്ചാര പാത ഉള്‍ക്കൊള്ളുന്ന ജനവാസ മേഖല ആനത്താരയായി ചിത്രീകരിക്കുവാനാണ് വനം വകുപ്പ് ശ്രമിക്കുന്നത്. പരിസ്ഥിതി ലോല മേഖല കൂടിയായ ഈ പ്രദേശത്ത് കാട്ടാനകളുടെ വരവോടുകൂടി സ്ഥലങ്ങളുടെ ക്രയവിക്രയത്തിന് വെല്ലുവിളികള്‍ ഏറെയാണ്. ചിറ്റാർ, സീതത്തോട് മേഖലകളിലെ പ്രധാന സഞ്ചാര പാതയായ റോഡിലൂടെയുള്ള ആനകളുടെ സഞ്ചാരം വാഹന യാത്രകള്‍ക്കും കാല്‍ നടക്കാർക്കും ഭീഷണിയായി.

Share
അഭിപ്രായം എഴുതാം