പാലക്കാട്: ശോഭാ സുരേന്ദ്രനെ സ്ഥാനാർഥിയാക്കണമെന്ന് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എൻ.ശിവരാജൻ ആവശ്യപ്പെട്ടു.ശോഭാ സുരേന്ദ്രനാണെങ്കില്‍ വിജയം ഉറപ്പെന്നും തന്‍റെ അഭിപ്രായം നേതാക്കളെ അറിയിച്ചെന്നും എൻ.ശിവരാജൻ പറഞ്ഞു.സി .കൃഷ്ണകുമാറിനെ സ്ഥാനാർഥിയാക്കുമെന്ന വാർത്തകള്‍ക്കിടെയാണ് ശിവരാജന്‍റെ പ്രതികരണം. കല്‍പ്പാത്തി രഥോത്സവത്തിന്‍റെ പേരില്‍ വോട്ടെടുപ്പ് തിയതി മാറ്റരുതെന്നും ശിവരാജൻ ആവശ്യപ്പെട്ടു. വയനാട്ടില്‍ ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം. കേന്ദ്രനേതൃത്വമാണ് ശോഭയുടെ പേര് നിര്‍ദേശിച്ചത്.
ബിജെപിയിലെ പടലപ്പിണക്കമാണ് ശിവരാജന്‍റെ നിലപാടിന് പിന്നിലെന്ന് ആരോപണം.
അതേസമയം ശിവരാജനെതിരെ പാലക്കാട് മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. ബിജെപിയിലെ പടലപ്പിണക്കമാണ് ശിവരാജന്‍റെ നിലപാടിന് പിന്നിലെന്ന് ഇവർ ആരോപിച്ചു. തെരഞ്ഞെടുപ്പ് മാറ്റിവെക്കണം എന്ന നിലപാടില്‍ തന്നെയാണ് തങ്ങളെന്നും ഇവർ വ്യക്തമാക്കി. മലമ്പുഴ നിയമസഭാ മണ്ഡലത്തിലും പാലക്കാട് ലോക്സഭാ മണ്ഡലത്തിലും തുടർച്ചയായി മികച്ച പ്രകടനം നടത്തി നില മെച്ചപ്പെടുത്തിയ സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാർ തന്നെ മതിയെന്നാണയിരുന്നു ഔദ്യോഗിക വിഭാഗത്തിലെ നേതാക്കളുടെ നിലപാട്.
സി. കൃഷ്ണകുമാറിനെ. സ്ഥാനാർഥിയാക്കാനായിരുന്നു ബിജെപി തീരുമാനിച്ചത്
പാലക്കാട് ശോഭയെ പരിഗണിക്കേണ്ടെന്നായിരുന്നു ബിജെപിയുടെ തീരുമാനം. പകരം സി. കൃഷ്ണകുമാറിനെയാണ് സ്ഥാനാർഥിയാക്കാൻ ബിജെപി തീരുമാനിച്ചത്. ഇത് ശോഭയെ നേതൃത്വം തഴയുന്നുവെന്ന പരാതിക്ക് വഴിവെച്ചിരുന്നു. ഏത് മണ്ഡലത്തില്‍ നിർത്തിയാലും വോട്ടുനില മെച്ചപ്പെടുത്താൻ കഴിയുന്ന നേതാവാണ് ശോഭയെന്ന് ഒരു വിഭാഗം നേതാക്കള്‍ വാദിച്ചിരുന്നു.
