കാശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുള്ള ഇന്ന് (16.10.2024)സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും

ശ്രീന​ഗർ : ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുള്ള ഇന്ന് (16.10.2024)സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഷേര്‍-ഇ-കശ്മീര്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ആണ് ചടങ്ങുകള്‍. രാവിലെ 11.30 ന് നടക്കുന്ന ചടങ്ങില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ ഒമര്‍ അബ്ദുള്ളക്ക് സത്യ വാചകം ചൊല്ലി കൊടുക്കും. ഒമര്‍ അബ്ദുള്ളയ്‌ക്കൊപ്പം മറ്റ് മന്ത്രിമാരുടെയും സത്യപ്രതിജ്ഞ ഇന്ന് നടക്കും

ആറു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജമ്മുകശ്മീരില്‍ സര്‍ക്കാര്‍ അധികാരമേല്‍ക്കാന്‍ ഒരുങ്ങുന്നത്

സത്യപ്രതിജ്ഞാ ചടങ്ങിനോട് അനുബന്ധിച്ച്‌ ജമ്മുകശ്മീരില്‍ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കി. ആറു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജമ്മുകശ്മീരില്‍ സര്‍ക്കാര്‍ അധികാരമേല്‍ക്കാന്‍ ഒരുങ്ങുന്നത്. ഒമര്‍ അബ്ദുള്ള സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചതിന് പിന്നാലെ, ലെഫ്റ്റ്‌നെന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. റിപ്പോര്‍ട്ടിന്മേല്‍ കേന്ദ്ര ആഭ്യന്തര മന്ത്രലയത്തിന്റെ മറുപടി ലഭിച്ച സാഹചര്യത്തില്‍, രാഷ്ട്രപതി ഭരണം പിന്‍വലിച്ചിരുന്നു . ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി അടക്കമുള്ള ഇന്ത്യാ സഖ്യ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും

Share
അഭിപ്രായം എഴുതാം