അടിമക്കച്ചവടത്തിന്റെ ഓർമകളിൽ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍

ലണ്ടന്‍: ഭൂതകാലങ്ങളിലെ വേട്ടയാടുന്ന ഓര്‍മ്മകളാണ് പല രാജ്യങ്ങള്‍ക്കും അടിമക്കച്ചവടം എന്ന് ഒരുപറ്റം ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍.ഇതില്‍ ബ്രിട്ടന്‍ വഹിച്ച പങ്കിന് കോടിക്കണക്കിന് പൗണ്ട് നഷ്ടപരിഹാരമായി ആവശ്യപ്പെടുകയാണ് ഇവർ. ബാര്‍ബഡോസിന്റെ നേതൃത്വത്തില്‍അടുത്തയാഴ്ച സമോവയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് രാജ്യ തലവന്മാരുടെ യോഗത്തില്‍ ഈ ആവശ്യം ഉന്നയിക്കുവാനാണ് അവരുടെ തീരുമാനം. 56 രാജ്യങ്ങള്‍ പങ്കെടുക്കുന്ന യോഗത്തിന് മുന്നോടിയായി ചാള്‍സ് രാജാവിനെ ഒക്ടോബർ ആദ്യം സന്ദര്‍ശിച്ചപ്പോഴാണ് ബാര്‍ബഡോസ് പ്രധാനമന്ത്രി മിയ മോട്ട്‌ലി ഇക്കാര്യം ആദ്യമായി ഉന്നയിച്ചത്.

പുതിയ ആഗോള ക്രമത്തിന്റെ ഒരു ഭാഗമാകണം അടിമത്തവും,

14 രാജ്യങ്ങളിലായി ഉണ്ടായിരുന്ന അടിമത്തത്വത്തില്‍ ബ്രിട്ടന്റെ പങ്ക് കണക്കാക്കിയാല്‍ ഏതാണ്ട് 206 ബില്യന്‍ പൗണ്ട് മുതല്‍ 19 ട്രില്യന്‍ പൗണ്ട് വരെ നഷ്ടപരിഹാരമായി നല്‍കേണ്ടി വരും എന്നാണ് കണക്കാക്കിയിരിക്കുന്നത്. സാമ്രാജ്യത്വ വത്കരണവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരം എന്നാണ് അവര്‍ പറഞ്ഞത് എന്നാല്‍, ന്യൂനപക്ഷ വിഭാഗങ്ങളെ നിര്‍ബന്ധിത വേലയ്ക്ക് വിധേയരാക്കപ്പെടുന്നു എന്ന് ഐക്യരാഷ്ട്രസഭ ആരോപിക്കുന്ന ചൈനയുമായി ബാര്‍ബഡോസിനുള്ള ബന്ധം പരിശോധിക്കുമ്പോള്‍, ഈ ആവശ്യം അങ്ങേയറ്റം ഒരു വിരോധാഭാസമാണെന്ന അഭിപ്രായവും ഉയര്‍ന്നു വരുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →