തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തില്‍ മൂന്ന് പേർക്ക് വെട്ടേറ്റു

പാലക്കാട്: കൂറ്റനാട് അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തില്‍ മൂന്ന് പേർക്ക് വെട്ടേറ്റു. ഉത്തർപ്രദേശ് സ്വദേശികളായ സുധീൻ, വിശാല്‍, സുനില്‍ എന്നിവർക്കാണ് വെട്ടേറ്റത്. സംഭവത്തില്‍ പ്രതിയായ യുപി സ്വദേശി നീരജ് പോലീസില്‍ കീഴടങ്ങി. ഒക്ടോബർ 13 ന് പാലക്കാട് കൂറ്റനാടാണ് സംഘർഷം നടന്നത്.

മണിക്കൂറുകളോളം തൊഴിലാളികള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

നിർമാണ തൊഴിലാളികളായ യുപി സ്വദേശികള്‍ താമസിക്കുന്ന സ്ഥലത്ത് ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. ഇതിനിടയില്‍ പ്രതി കൈയിലുണ്ടായിരുന്ന വടിവാളുപയോഗിച്ച്‌ വെട്ടുകയായിരുന്നു. മണിക്കൂറുകളോളം തൊഴിലാളികള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇടപെടാനെത്തിയ നാട്ടുകാർക്കു നേരെയും പ്രതി വടിവാള്‍ വീശി. തുടർന്ന് ചാലിശേരി പോലീസ് സ്ഥലത്തെത്തിയാണ് സംഘർഷാവസ്ഥക്ക് അയവ് വരുത്തിയത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →