ദുബായ്: യുഎഇയില്‍ പുതിയ ഗാർഹിക പീഡന നിയമം പ്രാബല്യത്തിലായി . 2024-ലെ 13-ാം നമ്പർ ഫെഡറല്‍ ഡിക്രി-ലോ അനുസരിച്ച് നിയമലംഘകർക്കെതിരെ തടവും 50,000 ദിർഹം വരെ പിഴയും ചുമത്തപ്പെടും.പീഡനത്തിന് ഇരയായ വ്യക്തി കുറ്റവാളിയുടെ രക്ഷിതാവോ, ആരോഹണക്കാരനോ 60 വയസിനു മുകളില്‍ പ്രായമുള്ളയാളോ ഗർഭിണിയോ കുട്ടിയോ വൈകല്യമുള്ളവരോ ആണെങ്കില്‍ കടുത്ത ശിക്ഷാ നടപടികളാണ് സ്വീകരിക്കുക.
ഇരകൾക്ക് കൂടുതല്‍ സംരക്ഷണം നല്‍കാനാണ് പുതിയ ഗാർഹിക പീഡന നിയമം
ഇരകളുടെ പിന്തുണയ്ക്കും അവർക്ക് കൂടുതല്‍ സംരക്ഷണം നല്‍കാനുമായാണ് പുതിയ ഗാർഹിക പീഡന നിയമം പുറപ്പെടുവിച്ചിരിക്കുന്നത്. ഗവണ്‍മെൻ്റിൻ്റെ ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച പുതിയ നിയമം അനുസരിച്ച് ഗാർഹിക പീഡനത്തിനും മറ്റ് അനുബന്ധ കുറ്റകൃത്യങ്ങള്‍ക്കും യുഎഇയില്‍ കഠിനമായ ശിക്ഷകളാണ് ചുമത്തുക.