കായിക സൗകര്യങ്ങള്‍ ഉണ്ടാവുക എന്നത് മദ്യത്തിനും മയക്കുമരുന്നിനും എതിരായിട്ടുള്ള പ്രവർത്തനമാണ്

പാലക്കാട് : ചെറുപ്പക്കാരെ ശരിയായ ദിശയില്‍ കൊണ്ടുവരിക എന്നതാണ് സ്റ്റേഡിയം, ഓപ്പണ്‍ ജിം തുടങ്ങിയ പദ്ധതികള്‍ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് തദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് . ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം എന്ന പദ്ധതിയുടെ ഭാഗമായി തൃത്താല പട്ടിത്തറ പഞ്ചായത്തിലെ കരണപ്ര മിനി സ്റ്റേഡിയം നവീകരണത്തിന്റെ പ്രവത്തി ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.കായിക താരങ്ങളെ വളർത്തിയെടുക്കുക കായിക പരിശീലനം നല്‍കുക എന്നതിലുപരിയായി നല്ല കായിക സൗകര്യങ്ങള്‍ ഉണ്ടാവുന്നതിലൂടെ മദ്യത്തിനും മയക്കുമരുന്നിനും എതിരായി പ്രവർത്തിക്കുക കൂടിയാണ്. .

ഒരു കൊടി രൂപ ചെലവിലാണ് നവീകരണം.

എല്ലാ മേഖലയെയും സ്പർശിച്ചുകൊണ്ടുള്ള വികസന പ്രവർത്തനങ്ങളാണ് തൃത്താല നിയോജകമണ്ഡലത്തില്‍ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു കായിക വകുപ്പിൻ്റെ പ്ലാൻ ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപയും എം.എല്‍.എയുടെ ആസ്‌തി വികസന ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപയും ചേർത്ത് ഒരു കൊടി രൂപ ചെലവിലാണ് നവീകരണം. പ്രധാനമായും ഗ്രൗണ്ട് ഡെവലപ്മെന്റ്, സ്റ്റെപ്പ് ഗ്യാലറി, ഫെൻസിംഗ്, ട്രെയിൻ, ഇൻ്റർ ലോക്ക്, ബോർവെല്‍, ടോ യ്ലെറ്റ് കം ചെയ്ഞ്ച് റൂം, സ്ട്രീറ്റ് ലൈറ്റ്, അനുബന്ധ ഇലക്‌ട്രിക്കല്‍ പ്രവൃത്തികള്‍ എന്നീ ഘടകങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

പട്ടിത്തറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ബാലൻ അധ്യക്ഷനായി. സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങള്‍, മെമ്പർമാർ, കായിക വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →