തിരുവനന്തപുരം : കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവർത്തിക്കുന്ന ദേശീയ തൊഴില്‍ സേവന കേന്ദ്രം തിരുവനന്തപുരത്തുള്ള ഒരു സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി പട്ടികവർഗത്തില്‍പ്പെട്ട യുവതീയുവാക്കള്‍ക്ക് വേണ്ടി ഒക്ടോബർ 15 ന് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.
തൊഴില്‍ സേവന കേന്ദ്രത്തില്‍ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകണം
താല്‍പര്യമുള്ള ഉദ്യോഗാർഥികള്‍ ഒക്ടോബർ 14 ന് ഉച്ചയ്‌ക്ക് ഒരു മണിക്ക് മുൻപായി https://forms.gle/HNdEeQxAZkwXQuxN9 ഗൂഗില്‍ ലിങ്കില്‍ രജിസ്റ്റർ ചെയ്യണം. ലിങ്കില്‍ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികള്‍ ബയോഡാറ്റയും അവരവരുടെ വിദ്യാഭ്യാസയോഗ്യത, ജാതി, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം 15ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം തൈക്കാട് സംഗീത കോളജിന് പിന്നിലുള്ള ദേശീയ തൊഴില്‍ സേവന കേന്ദ്രത്തില്‍ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകണം. ഒഴിവ് സംബന്ധിച്ച വിവരങ്ങള്‍ക്ക് സ്ഥാപനത്തിന്റെ ഫേസ്ബുക്ക് പേജ് സന്ദർശിക്കുക. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0471-2332113, 8304009409.