രാജ്യതലസ്ഥാനമായ ദില്ലിയില്‍ 5000 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തില്‍ കോണ്‍ഗ്രസിനെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.“ദില്ലിയില്‍ ആയിരക്കണക്കിന് കോടിയുടെ മയക്കുമരുന്ന് കണ്ടെടുത്തു. ദക്ഷിണ ദില്ലിയിലെ മഹിപാല്‍പൂരിലെ ഒരു ഗോഡൗണില്‍ നിന്നാണ് 5,620 കോടി രൂപ വിലമതിക്കുന്ന 560 കിലോഗ്രാം കൊക്കെയ്നും 40 കിലോഗ്രാം ഹൈഡ്രോപോണിക് മരിജുവാനയും ദില്ലി പോലീസ് പിടിച്ചെടുത്തത്. ഈ മയക്കുമരുന്ന് റാക്കറ്റിലെ പ്രധാന പ്രതി കോണ്‍ഗ്രസ് നേതാവാണ്. യുവാക്കളെ മയക്കുമരുന്നിലേക്ക് തള്ളിവിടാനും ആ പണം ഉപയോഗിച്ച് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും വിജയിക്കാനുമാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്”- മോദി പറഞ്ഞു. മഹാരാഷ്ട്രയില്‍ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
പ്രതിക്ക് കോണ്‍ഗ്രസുമായി ബന്ധമുണ്ടെന്ന കണ്ടെത്തല്‍ നിഷേധിച്ചു.
തായ്‌ലൻഡിലെ ഫുക്കറ്റില്‍ നിന്നാണ് ലഹരി എത്തിച്ചതെന്നാണ് വിവരം.കേസിലെ പ്രധാന പ്രതി തുഷാർ ഗോയലിന് കോണ്‍ഗ്രസുമായി ബന്ധമുണ്ടെന്ന കണ്ടെത്തല്‍ പുറത്ത് വന്നതോടെ കോണ്‍ഗ്രസ് പ്രതിരോധത്തിലായിരുന്നു. തുഷാർ ഗോയലുമായുള്ള ബന്ധം കോണ്‍ഗ്രസ് നിഷേധിച്ചെങ്കിലും താൻ 2022 വരെ ദില്ലി പ്രദേശ് കോണ്‍ഗ്രസിന്റെ വിവരാവകാശ സെല്ലിന്റെ ചെയർമാനായി സേവനമനുഷ്ഠിച്ചതായി ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചു.