കോഴിക്കോട്: ഐ.പി.എസ് ഉദ്യോഗസ്ഥരെല്ലാം ബി.ജെ.പിക്കാരെയും ആർ.എസ്.എസുകാരെയും കണ്ട് വണങ്ങണമെന്ന് ആരാണ് പറഞ്ഞതെന്നും സി.പി.ഐ അത് അംഗീകരിക്കില്ലെന്നും പാർട്ടിയുടെ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ. ഒക്ടാബർ 4ന് കോഴിക്കോട്ട് ഐ.വി. ശശാങ്കൻ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പന്ന്യൻ രവീന്ദ്രൻ.
ഐ.പി.എസുകാരുടെ മുഴുവൻ ഉത്തരവാദിത്തവും സംസ്ഥാന സർക്കാറിനാണ്
ഐ.പി.എസുകാർ കേരളത്തില്‍ എത്തിയാല്‍ ഇടുപക്ഷ ജനാധിപത്യ മുന്നണി പറയുന്നത് കേള്‍ക്കണം. സംസ്ഥാനങ്ങളിലേക്ക് നിയമിക്കപ്പെടുന്ന ഐ.പി.എസുകാരുടെ മുഴുവൻ ഉത്തരവാദിത്തവും സംസ്ഥാന സർക്കാറിനാണ്. അവരുടെ കാര്യത്തില്‍ സംസ്ഥാനമാണ് നടപടി സ്വീകരിക്കേണ്ടത്. സംസ്ഥാനങ്ങള്‍ക്ക് ഒരു കാര്യവുമില്ലെന്നുപറഞ്ഞ് ന്യായീകരിക്കുന്നതില്‍ അർഥമില്ല.
ആർ.എസ്.എസുകാരുടെ കാലുപിടിക്കുന്നത് ചിലർക്ക് സന്തോഷമുള്ള കാര്യമാണ്.
ചില ആളുകള്‍ക്ക് ആർ.എസ്.എസുകാരെ പോയി കാണുന്നതും അവരുടെ കാലുപിടിച്ച് വന്ദിക്കുന്നതും വലിയ സന്തോഷമുള്ള കാര്യമാണ്. ഐ.പി.എസുകാർക്ക് ആർ.എസ്.എസുകാരനെ കാണാം എന്നാണ് വ്യാഖ്യാനിക്കുന്നത്. ഇതൊന്നും നല്ലതല്ലെന്നും ജനങ്ങള്‍ സ്വീകരിക്കില്ലെന്നും പന്ന്യൻ ഓർമിപ്പിച്ചു.