മുഖ്യമന്ത്രി കെട്ടിപ്പൊക്കിയ പ്രതിച്ഛായയെല്ലാം പി ആര്‍ ഏജന്‍സികളുടെ സംഭാവന.

കോട്ടയം: മാധ്യമ മേഖലയെ കൈകാര്യം ചെയ്യാന്‍ മുഖ്യമന്ത്രിയുടെ ഇടവും വലവും മീഡിയാ സെക്രട്ടറിയും പ്രസ് സെക്രട്ടറിയും. ഒരു ഡെപ്യൂട്ടി ഡയറക്ടറും ഇന്‍ഫര്‍മേഷന്‍ ഓഫീസറും അടക്കം വകുപ്പുതലസംഘം വേറെ. സമൂഹമാധ്യമ ഇടപെടലിന് 12 അംഗ സോഷ്യല്‍ മീഡിയ ടീം, മുഖ്യമന്ത്രിയുടെ ഓഫീസിനു വേണ്ടി മാത്രവും സെക്രട്ടേറിയറ്റിനു പൊതുവായും പ്രത്യേക പബ്ലിക് റിലേഷന്‍സ് വിഭാഗം. സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ക്ക് പ്രചാരം നല്‍കാന്‍ പബ്‌ളിക് റിലേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്ടുമെന്ർറ്.

ഇവര്‍ക്കെല്ലാമായി പ്രതിമാസം ചെലവഴിക്കുന്നത് ലക്ഷങ്ങള്‍.

ഇതൊക്കെ ഉണ്ടായിട്ടും മുഖ്യമന്ത്രിക്ക് ഒരു ഇന്റര്‍വ്യൂ വരണമെങ്കില്‍ പുറത്തുനിന്നുള്ള പി ആര്‍ ഏജന്‍സിയുടെ സഹായം വേണം. മാധ്യമങ്ങളുടെ പരിലാളനങ്ങളില്ലാതെ വളര്‍ന്നുവെന്ന് അവകാശപ്പെടുന്ന ക്യാപ്റ്റനും കാരണഭൂതനുമായ മുഖ്യമന്ത്രിക്ക് ഒരു പത്രത്തില്‍ ഇന്റര്‍വ്യൂ വേണമെങ്കില്‍ അങ്ങോട്ട് ചോദിക്കണമെന്ന ഗതികേട്! ഇതുവരെ കെട്ടിപ്പൊക്കിയ പ്രതിച്ഛായയെല്ലാം പി ആര്‍ ഏജന്‍സികളുടെ സംഭാവനയെന്ന് വ്യക്തം ഇതിലെല്ലാം ഉപരി ഇവര്‍ക്കെല്ലാമായി പ്രതിമാസം ചെലവഴിക്കുന്നത് ലക്ഷങ്ങള്‍.

Share
അഭിപ്രായം എഴുതാം