പുതിയ പാര്‍ട്ടി പ്രഖ്യാപനവുമായി പി വി അന്‍വര്‍ എംഎല്‍എ.

മലപ്പുറം : പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പി വി അന്‍വര്‍ എംഎല്‍എ. ഇതില്‍ യുവാക്കള്‍ അടക്കമുള്ള പുതിയ ടീം വരുമെന്നും അന്‍വര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ജനങ്ങള്‍ കൂടെയുണ്ടാകുമെന്നും കേരളത്തില്‍ എല്ലായിടത്തും പാർട്ടി മത്സരിക്കുമെന്നും പിവി അന്‍വര്‍ വ്യക്തമാക്കി.

മതേതരത്വത്തില്‍ ഊന്നിയ പ്രത്യയശാസ്ത്രമായിരിക്കും പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക്

പുതിയ പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് കൃത്യമായ പദ്ധതി തയ്യാറാക്കും. തദ്ദേശ തിരഞ്ഞെടുപ്പില്‍ പുതിയ പാര്‍ട്ടി മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.മതേതരത്വത്തില്‍ ഊന്നിയ പ്രത്യയശാസ്ത്രമായിരിക്കും പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് ഉണ്ടാവുക. പി.ശശിയ്ക്കും അജിത് കുമാറിനുമെതിരെ തുടങ്ങിയ പോരാട്ടമാണിതെന്നും അന്‍വര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →