മുഖ്യമന്ത്രി മതത്തിന്റെ പേരില്‍ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍

കൊച്ചി : കരിപ്പൂരിലെ സ്വര്‍ണക്കടത്ത് സംബന്ധിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ‘ദ ഹിന്ദു’ ദിനപത്രത്തിനു നല്‍കിയ അഭിമുഖം രാജ്യതാല്‍പര്യത്തിനും സംസ്ഥാനതാല്‍പര്യത്തിനും എതിരാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.രാജ്യത്ത് മതത്തിന്റെ പേരില്‍ ഭിന്നിപ്പുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും സതീശൻ പറഞ്ഞു. അതിനായി ബി.ജെ.പി. പറയുന്ന കാര്യങ്ങളാണ് പി.ആര്‍. ഏജന്‍സി എഴുതികൊടുത്തത്. മുഖ്യമന്ത്രി എഴുതി കൊടുപ്പിക്കുകയായിരുന്നു. സംഘപരിവാറിന്റെ അതേ പാതയിലാണ് പിണറായി.സഞ്ചരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ഇമേജ് ബില്‍ഡിങ്ങിന് വേണ്ടിയാണ് ഈ ഏജന്‍സി പ്രവര്‍ത്തിക്കുന്നത്

കൊച്ചിയില്‍ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വി.ഡി സതീശൻ. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വിവാദങ്ങളില്‍നിന്ന് മുഖ്യമന്ത്രിയ്ക്ക് ഒഴിഞ്ഞു മാറാന്‍ കഴിയില്ല. അപകടം മനസിലായപ്പോൾ വീണിടത്തു കിടന്ന് ഉരുളുകയാണ് . മുഖ്യമന്ത്രിയുടെ ഇമേജ് ബില്‍ഡിങ്ങിന് വേണ്ടിയാണ് ഈ ഏജന്‍സി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.സംസ്ഥാനത്തെ മുഖ്യമന്ത്രിക്ക് പി.ആര്‍. ഏജന്‍സിയുടെ ആവശ്യം എന്താണ്. ഈ വിദേശ പി.ആര്‍. ഏജന്‍സിയുമായി മുഖ്യമന്ത്രിക്ക് എന്താണ് ബന്ധമെന്നും ആരാണ് ബില്‍ പേ ചെയ്യുന്നതെന്നും അവര്‍ക്ക് എന്തെങ്കിലും ബന്ധമുണ്ടോയെന്നും മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും വി.ഡി. സതീശന്‍ പറഞ്ഞു .

ഇന്ന് ഉച്ചവരെ മുഖ്യമന്ത്രി എവിടെ ആയിരുന്നു

മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശം ദ ഹിന്ദു ദിനപത്രം സെപ്തംബർ 30ന് രാവിലെയാണ് പ്രസിദ്ധീകരിച്ചത്. പക്ഷേ മുഖ്യമന്ത്രിയുടെ പ്രതികരണം വരുന്നത് ഒക്ടോബർ 1 ന് ഉച്ചയ്ക്കാണ്. ഉച്ചവരെ മുഖ്യമന്ത്രി എവിടെ ആയിരുന്നു എന്തുകൊണ്ട് 30 ന് രാവിലെ തന്നെ പ്രതികരിച്ചില്ലെന്നും വി.ഡി. സതീശന്‍ ചോദിച്ചു.

Share
അഭിപ്രായം എഴുതാം