റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അർജുന്റെ ഡി.എൻ.എ.പരിശോധനാഫലം വെളളിയാഴ്ച ഉച്ചയോടെ ലഭിക്കാൻ സാധ്യത

September 27, 2024 - 7:48 am

അങ്കോല: ഷിരൂരിൽ മണ്ണിനടിയിൽപ്പെട്ട് കാണാതായ കണ്ണാടിക്കൽ സ്വദേശി അർജുന്റെ ഡി.എൻ.എ.പരിശോധനാഫലം 27 വെളളിയാഴ്ച ഉച്ചയോടെ ലഭിക്കാൻ സാധ്യത. അർജുന്റെ സഹോദരീഭർത്താവ് ജിതിനെ പോലീസ് അറിയിച്ചതാണീ വിവരം അങ്ങനെയെങ്കിൽ പോസ്റ്റുമോർട്ടം പൂർത്തിയാക്കി വെള്ളിയാഴ്ച വൈകീട്ട് തന്നെ മൃതദേഹം കണ്ണാടിക്കലിലെ വീട്ടിലെത്തിക്കാൻ സാധിക്കും..മൃതദേഹത്തിൽനിന്ന് ഡി.എൻ.എ. സാംപിൾ ശേഖരിച്ച് ഹൂബ്‌ളി റീജണൽ ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചു. ഫലം വരാൻ 18 മണിക്കൂർവരെ സമയമെടുത്തേക്കാമെന്നാണ് ലാബ് ഡയറക്ടർഅറിയിച്ചതെന്ന് മഞ്ചേശ്വരം എം.എൽ.എ. എ.കെ.എം. അഷറഫ് പറഞ്ഞു.

കണ്ണാടിക്കലിലെ വീടുവരെ കർണാടക പോലീസ് അകമ്പടിവരും.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള മുഴുവൻ ചെലവും സംസ്ഥാന സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ട് .മൃതദേഹം കൊണ്ടുവരാൻ കർണാടക സർക്കാർ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. കണ്ണാടിക്കലിലെ വീടുവരെ കർണാടക പോലീസ് ആംബുലൻസിന് അകമ്പടിവരും. മൃതദേഹം കാർവാർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്. . ഗുജറാത്തിൽനിന്നുള്ള ഒരു മലയാളിയും മൃതദേഹം എത്തിക്കാൻ ആംബുലൻസുമായി ഷിരൂരിലെത്തിയിട്ടുണ്ട്.

അർജുൻ ഉപയോ​ഗിച്ചിരുന്ന സാധനങ്ങളും കണ്ടെത്തി.

സെപ്തംബർ 25 ന് വൈകീട്ട് മൂന്നുമണിയോടെയാണ് അർജുന്റെ മൃതദേഹവും ലോറിയും നദിയിൽനിന്ന് കണ്ടെടുത്തത്. എന്നാൽ 26 ന് രാവിലെ പത്തുമണിയോടെയാണ് ലോറി കരയ്ക്കെത്തിക്കാൻ കഴിഞ്ഞത്. രണ്ട് ക്രെയിനുകൾ ഉപയോഗിച്ച് ഒന്നരമണിക്കൂർ സമയമെടുത്താണ് ലോറി കരയ്ക്കെത്തിച്ചത്. ലോറിയുടെ കാബിനിൽനിന്ന് അർജുന്റെ ഒരു കൂടെ കണ്ടെത്തി. ഇത് ഫൊറൻസിക് സംഘം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി…അർജുന്റെ വസ്ത്രങ്ങൾ, രണ്ട് മൊബൈൽ ഫോണുകൾ, ഭക്ഷണം പാകംചെയ്യാനുള്ള പാത്രങ്ങൾ, പുതപ്പ്, ഗ്യാസ് സിലിൻഡർ, മകനുള്ള കളിപ്പാട്ടമായ ലോറി, ചെരിപ്പ്, വെള്ളം സൂക്ഷിക്കുന്ന വലിയ ബോട്ടിൽ, അരി എന്നിവയും കണ്ടെത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *